Chapter Title : സ്വർണ്ണക്കൂട് [കബനീനാഥ്]
പപ്പ നോക്കീട്ട് പറയുമാരിക്കും… മമ്മീം കൂടെ നോക്കണേ... "
സിനി ഒന്ന് പുഞ്ചിരിച്ചു… "അതൊക്കെ നോക്കാമെടാ. നല്ല മിടുക്കരായ കുട്ടികൾ വരുന്നത് നമുക്കും ഗുണമാണ്... നിന്റെ പഠിത്തം ശ്രദ്ധിക്കണേ… "
“ നോ വറീസ് മൈ ഡിയർ മോമ്… ഐ വിൽ സ്റ്റഡി വെൽ… “ അവൻ ചിരിയോടെ പറഞ്ഞു…
“ മ്മ്മ്മ് ശരി… “
അവൾ ഫോൺ വെച്ചു.
ഫെലിക്സ് അവൾക്ക് വെറുമൊരു മകൻ മാത്രമല്ല, അവളുടെ സ്വപ്നങ്ങളുടെ തുടർച്ച കൂടിയാണ്. താൻ കെട്ടിപ്പടുത്ത ഈ സാമ്രാജ്യം നാളെ അവൻ നയിക്കണം എന്നതായിരുന്നു അവളുടെ ഏക മോഹം…
അന്ന് രാത്രി വില്ലയിലെത്തിയപ്പോൾ ഫിലിപ്പ് വായനമുറിയിൽ തന്റെ ലാപ്ടോപ്പിൽ മുഴുകിയിരുന്നു…
സിനി കുളി കഴിഞ്ഞ് വന്ന് അടുക്കളയിൽ എന്തോ തയ്യാറാക്കി. അവരുടെ ഇടയിൽ സംസാരങ്ങൾ വളരെ കുറവായിരുന്നു. ഉള്ള സംസാരമാകട്ടെ ഹോസ്പിറ്റലിലെ കേസുകളെക്കുറിച്ചോ, ഫിനാൻഷ്യൽ ഇൻവെസ്റ്റ്‌മെന്റുകളെക്കുറിച്ചോ മാത്രമാണ് കൂടുതലും…
" സിനി, അടുത്ത മാസം ലണ്ടനിൽ ഒരു കോൺഫറൻസ് ഉണ്ട്… നമുക്ക് രണ്ടുപേർക്കും പോകാം… കുട്ടികളെയും കൂടെക്കൂട്ടാം. ഒരു ബ്രേക്ക് ആവുമല്ലോ..! " ഫിലിപ്പ് ബെഡ്റൂമിലേക്ക് വന്നു പറഞ്ഞു.
" നല്ല കാര്യമാണ് ഫിലിപ്പ്… എനിക്കും കുറച്ചു ദിവസത്തെ ഒരു മാറ്റം വേണമെന്ന് തോന്നിയിരുന്നു… "
സിനി തന്റെ മുഖത്ത് നൈറ്റ് ക്രീം പുരട്ടിക്കൊണ്ട് കണ്ണാടിയിലൂടെ അവനെ നോക്കി.
ഫിലിപ്പ് അവളെ നോക്കി ഒന്നു പുഞ്ചിരിച്ചു കൊണ്ട് ബെഡിലേക്ക് കിടന്നു… സെക്കന്റുകൾക്കുള്ളിൽ അയാൾ ഉറക്കത്തിലേക്ക് വീണു…
സിനി കണ്ണാടിയിൽ തന്റെ മുഖത്തേക്ക് നോക്കി… പെർഫെക്റ്റ് സ്കിൻ, പെർഫെക്റ്റ് ലൈഫ്… എങ്കിലും, ആ കണ്ണാടിയിൽ കാണുന്ന പ്രതിരൂപത്തിൽ എവിടെയോ
💬 Comments
View all comments