0%

Chapter Title : സ്വർണ്ണക്കൂട് [കബനീനാഥ്]

Author : കബനീനാഥ് Read All Parts 73.4K

ഒരു നിസ്സംഗത അവൾക്ക് തോന്നി… എന്തിനു വേണ്ടിയാണ് താൻ ഇത്രയധികം അധ്വാനിക്കുന്നത്…? എല്ലാം ഉണ്ട്, പക്ഷേ എവിടെയോ എന്തോ ഒന്ന് മിസ്സ് ചെയ്യുന്നുണ്ടോ…?
അവൾ ആ ചിന്തയെ വേഗം മാറ്റിക്കളഞ്ഞു. താൻ ഒരു ഡോക്ടറാണ്, ഭാര്യയാണ്, അമ്മയാണ്, പരാജയങ്ങൾക്കും ശൂന്യതകൾക്കും തന്റെ ജീവിതത്തിൽ സ്ഥാനമില്ല. അവൾ ലൈറ്റ് ഓഫ് ചെയ്തു കൊണ്ട് ഫിലിപ്പിന് അരികിൽ കിടന്നു. നാളെയും ഇതേപോലെ തിരക്കുള്ള, കൃത്യതയുള്ള മറ്റൊരു ദിവസം അവളെ കാത്തിരിക്കുന്നുണ്ടായിരുന്നു….

അടുത്ത ദിവസം ഉച്ചയ്ക്ക് ഒരു മണിയോടെ സിനി ഫിയയുടെ സ്കൂളിലെത്തി. ദുബായിലെ ഏറ്റവും ചെലവേറിയ ഇന്റർനാഷണൽ സ്കൂളുകളിൽ ഒന്നാണത്. പാർക്കിംഗ് ഏരിയയിൽ വിലകൂടിയ കാറുകൾക്കിടയിൽ തന്റെ ക്യൂ ഫൈവ് ഒതുക്കി നിർത്തുമ്പോൾ സിനി വാച്ചിലേക്ക് നോക്കി. കൃത്യം പത്തു മിനിറ്റ്. അടുത്ത സർജറിക്ക് മുൻപ് അവൾക്ക് തിരികെ എത്തണം.

ഫിയ തന്റെ കൂട്ടുകാർക്കിടയിൽ നിന്ന് ഓടി വന്നു.
" മമ്മി, പപ്പ വന്നില്ലേ…? "

" പപ്പയ്ക്ക് മീറ്റിംഗ് ഉണ്ടായിരുന്നു മോളെ… മമ്മി വന്നല്ലോ, അത് പോരെ…? " സിനി അവളുടെ മുടി ഒതുക്കി വെച്ചു കൊണ്ട് ചോദിച്ചു…

ഫിയയുടെ ക്ലാസ് ടീച്ചർ സോണിയ മിസ്സ് സിനിയെ പുഞ്ചിരിയോടെ സ്വീകരിച്ചു. " ഡോക്ടർ സിനി, ഫിയ പഠനത്തിൽ വളരെ മിടുക്കിയാണ്. പക്ഷേ അവൾ വല്ലാതെ സൈലന്റ് ആകുന്നുണ്ടോ എന്ന് എനിക്കൊരു സംശയമുണ്ട്… പലപ്പോഴും അവൾ വിൻഡോയിലൂടെ പുറത്തേക്ക് നോക്കി ഇരിക്കുന്നത് കാണാം. "

സിനി ഒന്ന് ചിന്തിച്ചു. " അത് അവളുടെ പ്രകൃതമാണ് മിസ്സ്... വീട്ടിലും അവൾ അധികം സംസാരിക്കാറില്ല… ഒരുപക്ഷേ ഞങ്ങൾ രണ്ടുപേരും ഡോക്ടർമാരായത് കൊണ്ട് വീട്ടിലെ

💬 Comments

View all comments