Chapter Title : സ്വർണ്ണക്കൂട് [കബനീനാഥ്]
ആ ഒരു സീരിയസ് അറ്റ്മോസ്ഫിയർ അവളെ ബാധിക്കുന്നുണ്ടാകാം... "
ടീച്ചറോട് സംസാരിച്ച് തിരികെ കാറിലേക്ക് നടക്കുമ്പോൾ സിനിയുടെ ഉള്ളിൽ ഒരു ചെറിയ അസ്വസ്ഥത തോന്നി… ഫിയയെ താൻ എപ്പോഴാണ് അവസാനമായി ചേർത്തുപിടിച്ച് മനസ്സ് തുറന്ന് ഒന്ന് സംസാരിച്ചത്…? എപ്പോഴും അവളോട് ചോദിക്കാറുള്ളത് മാർക്കുകളെക്കുറിച്ചും എക്സാമുകളെക്കുറിച്ചുമാണ്... തന്റെ മകളുടെ ഉള്ളിലെ ലോകം എന്താണെന്ന് താൻ അറിയാൻ ശ്രമിച്ചിട്ടുണ്ടോ…?
അന്ന് വൈകുന്നേരം ഹോസ്പിറ്റലിലെ കാർഡിയാക്ക് വിംഗിന്റെ പുതിയ മെഷീൻ ഉദ്ഘാടനത്തോടനുബന്ധിച്ച്
ദുബായ് മാളിലെ ഒരു ആഡംബര റെസ്റ്റോറന്റിൽ ഡിന്നറിനായി ഒത്തുകൂടി...
സിനി ഒരു പീച്ച് നിറത്തിലുള്ള ഷിഫോൺ ഫ്രോക്കാണ് അണിഞ്ഞിരുന്നത്. ഫിലിപ്പ് തന്റെ സഹപ്രവർത്തകർക്കിടയിൽ ചിരിച്ചു സംസാരിക്കുന്നു…
" സിനി എങ്ങനെയാണ് ഇത്രയും കാര്യങ്ങൾ ഒരുമിച്ച് മാനേജ് ചെയ്യുന്നത്…? ഹോസ്പിറ്റൽ, വീട്, കുട്ടികൾ... വണ്ടർഫുൾ..! " ഫിലിപ്പിന്റെ സുഹൃത്തായ ഡോക്ടർ സാമുവൽ ചോദിച്ചു.
സിനി ഒന്ന് ചിരിച്ചു. " എല്ലാം ഒരു ടൈം മാനേജ്‌മെന്റ് ആണ് സാമുവൽ. പിന്നെ ഫിലിപ്പിന്റെ സപ്പോർട്ടും… "
ഫിലിപ്പ് അവളുടെ തോളിൽ പതുക്കെ കൈ വെച്ചു. പുറമെ നിന്ന് നോക്കിയാൽ അവർക്കിടയിൽ വല്ലാത്തൊരു പൊരുത്തമുണ്ട്. പക്ഷേ ആ സംഭാഷണങ്ങൾക്കിടയിലും, പ്ലേറ്റിലെ ഭക്ഷണത്തിലേക്ക് നോക്കി സിനി ഒരു നിമിഷം ആലോചിച്ചു… എല്ലാം എത്ര കൃത്യമാണ്..! ഒരു ചെറിയ പിഴവ് പോലും ഇല്ലാത്ത ഒരു മെഷീൻ പ്രവർത്തിക്കുന്നത് പോലെ.
അടുത്ത ഒരു മണിക്കൂർ നീണ്ടുനിന്നത് ഹോസ്പിറ്റൽ പോളിറ്റിക്സിനെക്കുറിച്ചും പുതിയ മെഡിക്കൽ ഇൻഷുറൻസ് പോളിസികളെക്കുറിച്ചുമൊക്കെയുള്ള സംഭാഷണങ്ങളായിരുന്നു…
ആൾക്കൂട്ടത്തിന് നടുവിൽ നിൽക്കുമ്പോഴും സിനിക്ക് വല്ലാത്തൊരു മടുപ്പ് തോന്നി. അവൾ പതുക്കെ ആ ഹാളിൽ നിന്ന് പുറത്തിറങ്ങി ബാൽക്കണിയിലേക്ക് നടന്നു…
ദുബായ്
💬 Comments
View all comments