0%

Chapter Title : സ്വർണ്ണക്കൂട് [കബനീനാഥ്]

Author : കബനീനാഥ് Read All Parts 46259

" പക്ഷേ എനിക്ക് ഇപ്പോൾ വേണ്ടത് സമാധാനമാണ്… ഈ കോൺഫറൻസുകളും മീറ്റിംഗുകളും ഒക്കെ നിനക്ക് വിട്ടു തരാൻ എനിക്ക് ആഗ്രഹമുണ്ട്... ഫെലിക്സ് വരുമ്പോഴേക്കും എനിക്ക് പൂർണ്ണമായും ഒന്ന് വിശ്രമിക്കണം… "

സിനി ഫിലിപ്പിനെ ശ്രദ്ധിച്ചു… വെള്ള ഷർട്ടിന്റെ കോളറിന് മുകളിലൂടെ അയാളുടെ നരച്ച മുടിയിഴകൾ തെളിഞ്ഞു കാണാം…

അമ്പത്തിയേഴാം വയസ്സിലും അയാൾ ആരോഗ്യവാനാണ്, പക്ഷേ പഴയ ആ ആവേശം ഇപ്പോൾ അയാളുടെ ചലനങ്ങളിൽ ഇല്ല…

ഫിലിപ്പ് തന്റെ റിട്ടയർമെന്റ് പ്ലാനുകളെക്കുറിച്ച് സംസാരിക്കുമ്പോൾ സിനിയുടെ മനസ്സിൽ മറ്റൊരു ചിന്തയായിരുന്നു... തനിക്ക് ഇപ്പോൾ നാൽപ്പത്തിയാറു വയസ്സേ ആയിട്ടുള്ളൂ… തന്റെ ഉള്ളിലെ ആവേശം ഒട്ടും കുറഞ്ഞിട്ടില്ല.
ഫിലിപ്പ് വിശ്രമത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ, താൻ പുതിയ വെല്ലുവിളികളെക്കുറിച്ചാണ് സ്വപ്നം കാണുന്നത്. പതിനൊന്ന് വയസ്സിന്റെ വ്യത്യാസം അവരുടെ ജീവിതവീക്ഷണത്തിൽ ഒരു വലിയ വിടവ് ഉണ്ടാക്കുന്നത് അവൾ തിരിച്ചറിയുകയായിരുന്നു….

ഹോസ്പിറ്റലിൽ എത്തിയ ഉടനെ സിനി റൗണ്ട്സിന് ഇറങ്ങി. നഴ്സിംഗ് സ്റ്റേഷനിൽ വലിയ തിരക്കുണ്ടായിരുന്നു…

" മാഡം, ഒരു പുതിയ ഡോക്ടർ വന്നിട്ടുണ്ട്… മാഡത്തിന്റെ ക്യാബിനിൽ വെയിറ്റ് ചെയ്യുന്നുണ്ട്… " നേഴ്സ് മേരി ഓടി വന്നു പറഞ്ഞു. അപ്പോഴാണ് ഫിലിപ്പ് ഇന്നലെ പറഞ്ഞ ആ പുതിയ ജൂനിയർ ഡോക്ടറെക്കുറിച്ച് അവൾ ഓർത്തത്.

സിനി തന്റെ കോട്ട് ശരിയാക്കി ക്യാബിനിലേക്ക് നടന്നു. വാതിൽ തുറന്നപ്പോൾ അവൾ കണ്ടത് ജനാലയിലൂടെ പുറത്തെ കടൽ നോക്കി നിൽക്കുന്ന ഒരു യുവാവിനെയാണ്. ഇളം നീല നിറത്തിലുള്ള ഷർട്ടും നേവി ബ്ലൂ കളറിലുള്ള ഫോർമ്മൽ പാന്റും, ടക്ക് ഇൻ ചെയ്തു ഫുൾ സ്ലീവിൽ നിൽക്കുന്ന അവന് ഒരു പ്രൊഫഷണൽ ലുക്ക് ഉണ്ടായിരുന്നു…

" ഗുഡ് മോർണിംഗ് മാഡം…!
ഐ ആമ് റൂബൻ ഐസക്… " അവൻ തിരിഞ്ഞു നിന്ന് പുഞ്ചിരിച്ചു.
ആ പുഞ്ചിരിയിൽ ഒരു വല്ലാത്ത തിളക്കമുണ്ടായിരുന്നു… മറ്റുള്ളവരുടെ കൃത്രിമമായ പുഞ്ചിരികളിൽ നിന്ന് വ്യത്യസ്തമായി, തികച്ചും ഹൃദ്യമായ ഒന്ന്…

" ഗുഡ് മോർണിംഗ് റൂബൻ… ഫിലിപ്പ് പറഞ്ഞിരുന്നു… വെൽക്കം ടു ദി ടീം… " സിനി തന്റെ സീറ്റിൽ ഇരുന്നു കൊണ്ട് പറഞ്ഞു.

അടുത്ത അരമണിക്കൂർ സിനി അവന് തന്റെ യൂണിറ്റിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു കൊടുത്തു. റൂബൻ

💬 Comments

View all comments