0%

Chapter Title : സ്വർണ്ണക്കൂട് [കബനീനാഥ്]

Author : കബനീനാഥ് Read All Parts 73.7K

ഒരു കള്ളച്ചിരിയോടെ പറഞ്ഞു…

സിനി ദീർഘമായി ശ്വാസം വിട്ടു. അവൾ പതുക്കെ ഹാളിലെ സൈഡ് ഡോറിലൂടെ പുറത്തെ വലിയ ബാൽക്കണിയിലേക്ക് നടന്നു. രാത്രിയിലെ തണുത്ത കാറ്റ് അവളുടെ മുഖത്ത് തട്ടി. മറീനയിലെ വെള്ളത്തിൽ വെളിച്ചങ്ങൾ മിന്നിത്തിളങ്ങുന്നു.
സെക്കന്റുകൾക്കുള്ളിൽ റൂബൻ അവിടെയെത്തി. അവൻ പിന്നിൽ നിന്ന് അവളുടെ അരക്കെട്ടിലൂടെ കൈകൾ ചുറ്റി.

" സിനീ... " അവൻ അവളുടെ കഴുത്തിന് പിന്നിൽ മുഖം ചേർത്തു.

" റൂബൻ... വിട്... ആരെങ്കിലും വരും... " സിനി അവനെ തള്ളാൻ ശ്രമിച്ചെങ്കിലും അവളുടെ കൈകൾക്ക് തീരെ ബലമില്ലായിരുന്നു…

" ആരും വരില്ല. എല്ലാവരും അകത്തെ ബഹളത്തിലാണ്. സിനീ... നിന്റെ ഈ ഗന്ധം... ഇത് എന്നെ വല്ലാതെ ഭ്രാന്ത് പിടിപ്പിക്കുന്നു... " അവൻ അവളുടെ തോളിൽ ചുംബിച്ചു.

സിനി കണ്ണുകൾ അടച്ചു. അവളുടെ ഉള്ളിലെ കുറ്റബോധം ഒരു വശത്ത് നീറുമ്പോഴും, റൂബന്റെ ഈ സ്പർശനം നൽകുന്ന ആനന്ദം അതിനേക്കാൾ വലുതായിരുന്നു…

" നീ എന്തിനാണ് എന്നെ ഇങ്ങനെ സ്നേഹിക്കുന്നത് റൂബൻ…? എനിക്ക് നിന്നേക്കാൾ എത്ര വയസ്സ് കൂടുതലാണ്... എനിക്ക് ഒരു കുടുംബമുണ്ട്... " സിനി മന്ത്രിച്ചു…

" സ്നേഹത്തിന് പ്രായവും കുടുംബവും ഒന്നുമില്ല സിനീ. എനിക്ക് വേണ്ടത് ഈ സിനിയെയാണ്. മറ്റുള്ളവർ കാണുന്ന ആ കർക്കശക്കാരിയായ ഡോക്ടറെയല്ല, എന്റെ ഈ സിനിയെ... " അവൻ അവളെ തനിക്ക് അഭിമുഖമായി തിരിച്ചു നിർത്തി.

അവൻ അവളുടെ മുഖം തന്റെ കൈപ്പിടിയിലൊതുക്കി. അവളുടെ വിറയ്ക്കുന്ന ചുണ്ടുകളിലേക്ക് അവൻ നോക്കി.

" സിനീ... ഐ വാണ്ട് ടു കിസ്സ് യൂ ആന്റ് ഫീൽ മൈ ലൗവ്... ആരും

💬 Comments

View all comments