0%

Chapter Title : സ്വർണ്ണക്കൂട് [കബനീനാഥ്]

Author : കബനീനാഥ് Read All Parts 73.7K

ഒരു വെയിറ്റർ നീട്ടിയ വൈൻ ഗ്ലാസ് അവൾ എടുത്തു.

" മാം... വൈൻ അധികമാകരുത്. നാളെ രാവിലെ നമുക്ക് ഒരു പ്രധാന സർജറി ഉള്ളതാണ്... "
അവളുടെ തൊട്ടുപിന്നിൽ റൂബന്റെ ശബ്ദം. സിനി ഞെട്ടിപ്പോയി. അവൾ തിരിഞ്ഞു നോക്കുമ്പോൾ അവൻ വളരെ അടുത്താണ് നിൽക്കുന്നത്… മറ്റുള്ളവർക്ക് തോന്നും അവർ എന്തോ പ്രൊഫഷണൽ കാര്യം സംസാരിക്കുകയാണെന്ന്…

" റൂബൻ... നീ എന്തിനാ എന്റെ പുറകെ ഇങ്ങനെ നടക്കുന്നത്? ഫിലിപ്പും ഫെലിക്സും ഇവിടെയുണ്ട്... " സിനി ശബ്ദം താഴ്ത്തി പറഞ്ഞു…

" അവർ അവരുടെ നെറ്റ്വർക്കിംഗിൽ ബിസ്സിയല്ലേ സിനീ... നോക്കൂ, ഫിലിപ്പ് സർ ആ ഗ്രൂപ്പിനോട് സംസാരിക്കുന്നത് കണ്ടോ? അയാൾക്ക് ഇപ്പോൾ ബിസിനസ്സ് ആണ് പ്രധാനം. പക്ഷേ എനിക്ക് പ്രധാനം എന്റെ സിനി ആണ്... " റൂബൻ അവളുടെ സാരിയുടെ തലപ്പിൽ തന്റെ വിരലുകൾ കൊണ്ട് പതുക്കെ ഒന്ന് സ്പർശിച്ചു…

" റൂബൻ... ഡോണ്ട്... " സിനി പതുക്കെ കൈ മാറ്റി…

" ഈ കറുത്ത സാരിയിൽ നിങ്ങൾ ഒരു കവിത പോലെയാണ്. എനിക്ക് നിങ്ങളെ ഒന്ന് തൊടാതെ ഇരിക്കാൻ പറ്റുന്നില്ല. നമുക്ക് ആ ബാൽക്കണിയിലേക്ക് ഒന്ന് പോയാലോ? അവിടെ ആരുമില്ല... " റൂബന്റെ ശബ്ദത്തിൽ ഒരു പ്രലോഭനമുണ്ടായിരുന്നു…

സിനി ചുറ്റും നോക്കി. ഫിലിപ്പ് ദൂരെ ആരോടോ സംസാരിക്കുന്നു. ഫെലിക്സ് അവന്റെ കൂട്ടുകാർക്കൊപ്പം ചിരിച്ചു നിൽക്കുന്നു…

" പറ്റില്ല റൂബൻ... ഇറ്റ്സ് ടൂ റിസ്കി... "

" പ്ലീസ് സിനീ... ജസ്റ്റ് ഫോർ എ മിനിറ്റ്. അല്ലെങ്കിൽ ഞാൻ എല്ലാവരുടെയും മുന്നിൽ വെച്ച് നിങ്ങളെ അഭിനന്ദിക്കേണ്ടി വരില്ലേ... " അവൻ

💬 Comments

View all comments