0%

Chapter Title : സ്വർണ്ണക്കൂട് [കബനീനാഥ്]

Author : കബനീനാഥ് Read All Parts 73.7K

'പവർ കപ്പിളി'ലേക്ക് നീണ്ടു. ഹോസ്പിറ്റൽ ചെയർമാൻ മിസ്റ്റർ അൽ മക്തൂം അവരെ ചിരിയോടെ സ്വീകരിച്ചു…

" ഡോക്ടർ ഫിലിപ്പ്, ഡോക്ടർ സിനി... വെൽക്കം…! നിങ്ങളെ രണ്ടുപേരെയും ഒരുമിച്ച് കാണുന്നത് തന്നെ ഒരു സന്തോഷമാണ്... "

സംഭാഷണങ്ങൾക്കിടയിലും സിനിയുടെ കണ്ണുകൾ ആ ഹാളിലെ ആൾക്കൂട്ടത്തിനിടയിൽ ആരെയോ തിരയുന്നുണ്ടായിരുന്നു. അവൾക്ക് സ്വയം നിയന്ത്രിക്കാൻ കഴിയുന്നില്ല. റൂബൻ വന്നിട്ടുണ്ടാകുമോ? അവൻ വരുമെന്ന് പറഞ്ഞിരുന്നു…

പെട്ടെന്ന്, ഹാളിലെ മ്യൂസിക്കിന് ഇടയിലൂടെ അവൾ ആ ശബ്ദം കേട്ടു.

" ഗുഡ് ഈവനിംഗ് സർ... ഗുഡ് ഈവനിംഗ് മാം... "
സിനി തിരിഞ്ഞു നോക്കി. ഹൃദയം ഒരു നിമിഷം നിലച്ചു പോയതുപോലെ. റൂബൻ…! ഒരു ബ്ലാക്ക് ടക്സീഡോയിൽ അവൻ ഒരു ഹോളിവുഡ് നടനെപ്പോലെയുണ്ട്. ട്രിമ് ചെയ്ത മീശയും താടിയും മുഖത്ത് ആ വശ്യമായ പുഞ്ചിരി…

" ഹായ് റൂബൻ ചേട്ടാ...! " ഫെലിക്സ് ആവേശത്തോടെ അവന്റെ അടുത്തേക്ക് ചെന്നു.

ഫിലിപ്പ് റൂബന്റെ തോളിൽ തട്ടി… " വാ റൂബൻ... നിന്നെ പലർക്കും പരിചയപ്പെടുത്താനുണ്ട്. പ്രത്യേകിച്ച് നമ്മുടെ പുതിയ ലാപ്രോസ്കോപ്പിക് ഇൻവെസ്റ്റേഴ്സിന്... "

ഫിലിപ്പിന്റെയും ഫെലിക്സിന്റെയും കൂടെ നടക്കുമ്പോഴും റൂബന്റെ കണ്ണുകൾ സിനിയിലായിരുന്നു. ആ നോട്ടം ഒരു തടവുകാരനെപ്പോലെ അവളെ ബന്ധിച്ചു. അവൻ അവളെ നോക്കി പതുക്കെ കണ്ണുചിമ്മി. സിനി പെട്ടെന്ന് നോട്ടം മാറ്റി മറ്റൊരു വശത്തേക്ക് തിരിഞ്ഞു. തന്റെ നെഞ്ചിടിപ്പ് മറ്റാരെങ്കിലും കേൾക്കുമോ എന്ന് അവൾ ഭയപ്പെട്ടു…

പാർട്ടി പുരോഗമിക്കുമ്പോൾ സിനി വിരുന്നുകാരെ സൽക്കരിക്കുന്ന തിരക്കിലായി. എങ്കിലും അവളുടെ ബോധം മുഴുവൻ റൂബനിലായിരുന്നു. ഹാളിലെ ഗ്ലാസ് ഭിത്തിയിലൂടെ പുറത്തെ ദുബായ് രാത്രിയുടെ വെളിച്ചം കാണാം. ഇടയ്ക്ക്

💬 Comments

View all comments