0%

Chapter Title : സ്വർണ്ണക്കൂട് [കബനീനാഥ്]

Author : കബനീനാഥ് Read All Parts 73.7K

ഒരു കാർ എടുക്കണം. ദുബായിൽ ഈ ടാക്സി പിടിച്ചു നടക്കുന്നത് വല്ലാത്ത ബുദ്ധിമുട്ടാണ്... "

സിനി ഒന്ന് ചിരിച്ചു. " ഗുഡ് റൂബൻ… കൺഗ്രാജുലേഷൻസ്..! ഇനിയിപ്പോ ടാക്സി കാത്തു നിൽക്കേണ്ടല്ലോ. ഏത് കാറാണ് എടുക്കാനാണ് പ്ലാൻ…? "

" അതൊക്കെ മാം പറയണം. നമുക്ക് ഇന്ന് വൈകുന്നേരം ഒന്ന് ഷോറൂമിൽ പോയാലോ…? ഫെലിക്സ് ബിസ്സിയാണെന്ന് പറഞ്ഞു. മാമിന് ടൈം ഉണ്ടെങ്കിൽ... " റൂബൻ അവളുടെ കണ്ണുകളിലേക്ക് നോക്കി…

അവന്റെ ആ നോട്ടം സിനിയെ പതുക്കെ ഒന്ന് ഉലച്ചു. " നോക്കാം റൂബൻ... "

ക്യാബിനിലേക്ക് കയറുമ്പോൾ സിനിയുടെ മനസ്സിൽ റൂബന്റെ ആ സന്തോഷമായിരുന്നു.
മേശപ്പുറത്ത് ഇരുന്നിരുന്ന ഫയലുകൾ നോക്കുമ്പോഴും അവളുടെ വിരലുകൾ അറിയാതെ ഫോണിലേക്ക് പോയി. റൂബൻ അവൾക്ക് ലൈസൻസിന്റെ ഫോട്ടോ അയച്ചിട്ടുണ്ട്. താഴെ ഒരു വരിയും: " ഇനി എനിക്ക് എന്റെ സിനിയെ എങ്ങോട്ട് വേണമെങ്കിലും കൊണ്ടുപോകാമല്ലോ... ആരും അറിയാതെ… "

സിനി ആ മെസ്സേജ് വായിച്ച് ഒന്ന് ചിരിച്ചു. പെട്ടെന്ന് നഴ്സ് മേരി അകത്തേക്ക് വന്നു. " മാഡം, ലേബർ റൂമിൽ ഒരു എമർജൻസി ഉണ്ട്. പേഷ്യന്റിന് ബിപി കൂടുന്നു... "

സിനി ഉടനെ തന്നെ തന്റെ വൈറ്റ് കോട്ട് ധരിച്ച് അങ്ങോട്ട് ഓടി. റൂബനും അവിടെയുണ്ടായിരുന്നു. അടുത്ത മൂന്ന് മണിക്കൂർ അവർക്ക് മുന്നിൽ ലോകം നിശ്ചലമായിരുന്നു. സിനിയുടെ ഓരോ ചലനവും റൂബൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. സ്ക്രബ് ധരിച്ച സിനിയുടെ ആ ഒരു പ്രൊഫഷണൽ ഗാംഭീര്യം അവനെ വീണ്ടും വീണ്ടും ആകർഷിച്ചു.
സർജറി കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ സിനി വല്ലാതെ തളർന്നിരുന്നു. റൂബൻ അവൾക്ക് ഒരു കുപ്പി

💬 Comments

View all comments