0%

Chapter Title : സ്വർണ്ണക്കൂട് [കബനീനാഥ്]

Author : കബനീനാഥ് Read All Parts 73.7K

തണുത്ത വെള്ളം നീട്ടി.

സിനി വെള്ളം കുടിച്ചു കൊണ്ട് അവനെ നോക്കി ഒന്നു പുഞ്ചിരിച്ചു...

വൈകുന്നേരം ഹോസ്പിറ്റൽ ഒഴിഞ്ഞു തുടങ്ങിയപ്പോൾ സിനി റൂബനോടൊപ്പം ഒരു യൂസ്ഡ് കാർ ഷോറൂമിലേക്ക് പോയി. അവിടെ വെച്ച് ഒരു ഔഡി സെഡാൻ നോക്കുമ്പോൾ റൂബൻ പതുക്കെ അവളുടെ കാതിൽ മന്ത്രിച്ചു.

" സിനീ... മാമിന് ക്യൂ ഫൈവ് ആണല്ലോ. നമുക്ക് മാച്ച് ചെയ്യുന്ന ഒരു കളർ എടുത്താലോ…? "

സിനി ഒന്ന് ഞെട്ടി ചുറ്റും നോക്കി. " റൂബൻ... പ്ലീസ്. ഇവിടെ ആളുകൾ ഉണ്ട്... "

" ആരും ശ്രദ്ധിക്കില്ല സിനീ. എല്ലാവരും ഓരോ തിരക്കിലല്ലേ. " അവൻ അവളുടെ കയ്യിൽ പതുക്കെ ഒന്ന് അമർത്തി.

തിരികെ വരുമ്പോൾ റൂബൻ തന്റെ സന്തോഷം പങ്കുവെച്ചു കൊണ്ടിരുന്നു. പക്ഷേ സിനിയുടെ മനസ്സിൽ മറ്റൊരു ഭയമായിരുന്നു. ഈ അടുപ്പം എങ്ങോട്ടാണ് പോകുന്നത്? താൻ തന്റെ മകന്റെ സുഹൃത്തിനെ ഇത്രയധികം പ്രോത്സാഹിപ്പിക്കുന്നത് ശരിയാണോ?

വീട്ടിലെത്തിയപ്പോൾ ഫിലിപ്പ് കാത്തിരിക്കുന്നുണ്ടായിരുന്നു.
" സിനി, നീ എന്താ ഇത്ര വൈകിയത്…? റൂബൻ ലൈസൻസ് കിട്ടിയ കാര്യം പറഞ്ഞു വിളിച്ചിരുന്നു…

അവനോടൊപ്പം കാർ നോക്കാൻ നീ പോയെന്ന് ഫെലിക്സ് പറഞ്ഞു... "
സിനി ഒന്ന് പതറി. " അതെ... അവൻ ചോദിച്ചപ്പോൾ പോയതാണ്. പാവം, ഇവിടെ ഒറ്റയ്ക്കല്ലേ… "

ഫിലിപ്പ് ഒന്നും മിണ്ടിയില്ല. അയാൾ തന്റെ ഐപാഡിൽ നോക്കി ഇരുന്നു. സിനി തന്റെ മുറിയിലേക്ക് കയറി. അവൾക്ക് തോന്നി, ഓരോ കള്ളം പറയുമ്പോഴും താൻ കെട്ടിപ്പടുത്ത ആ സ്വർണ്ണക്കൂടിന്റെ അഴികൾക്ക് ബലം കുറയുകയാണെന്ന്.

രാത്രി റൂബന്റെ മെസ്സേജ് വന്നു. " ഇന്ന്

💬 Comments

View all comments