0%

Chapter Title : സ്വർണ്ണക്കൂട് [കബനീനാഥ്]

Author : കബനീനാഥ് Read All Parts 73.7K

നിന്റെ കൂടെ വന്നപ്പോൾ എനിക്ക് വലിയൊരു സപ്പോർട്ട് ആയിരുന്നു. ആ കാർ എടുക്കുമ്പോൾ അതിന്റെ ആദ്യത്തെ യാത്ര എന്റെ സിനിയോടൊപ്പം ആയിരിക്കും. ഐ മിസ്സ് യൂ… ലവ് യൂ മൈ ഡിയർ… "

സിനി ആ മെസ്സേജ് ഡിലീറ്റ് ചെയ്തില്ല. പകരം അവൾ അത് വീണ്ടും വീണ്ടും വായിച്ചു. പ്രണയം ഒരു മരുന്നായി അവളുടെ ജീവിതത്തിലേക്ക് പടരുകയായിരുന്നു. റൂബൻ നൽകുന്ന ആ ഒരു തണലിൽ അവൾ ആശ്വാസം കണ്ടെത്തുകയായിരുന്നു…

അടുത്ത ഏതാനും ദിവസങ്ങൾ സിനിയെ സംബന്ധിച്ചിടത്തോളം ഒരു സ്വപ്നത്തിലെന്നപോലെയാണ് കടന്നുപോയത്…

റൂബൻ തന്റെ പുതിയ ബ്ലാക്ക് കളർ ഔഡി സെഡാൻ ഡെലിവറി എടുത്തു. ഹോസ്പിറ്റലിൽ അവൻ അത് പാർക്ക് ചെയ്തിരിക്കുന്നത് കാണുമ്പോൾ സിനിയുടെ ഉള്ളിൽ ഒരു ചെറിയ അഭിമാനം തോന്നും. തന്റെ 'ക്യൂ ഫൈവ്' കാറിന് തൊട്ടടുത്ത് തന്നെ അവൻ അത് പാർക്ക് ചെയ്യാൻ ശ്രദ്ധിച്ചിരുന്നു.

അന്ന് വെള്ളിയാഴ്ചയായിരുന്നു. ദുബായിൽ വീക്കെൻഡ് മൂഡ് തുടങ്ങുന്ന സമയം. ഹോസ്പിറ്റലിൽ ഉച്ചവരെയേ തിരക്കുണ്ടായിരുന്നുള്ളൂ…

" മാം... ഇന്ന് വൈകുന്നേരം നമുക്ക് ഒന്ന് പുറത്തുപോയാലോ…? എന്റെ പുതിയ കാറിൽ ഒരു ലോങ്ങ് ഡ്രൈവ്. മാം അന്ന് പറഞ്ഞില്ലേ ആ പഴയ പള്ളിപ്പെരുന്നാളിന്റെയും മീനച്ചിലാറിന്റെയും ഓർമ്മകളെക്കുറിച്ച്... നമുക്ക് അബുദാബി ഹൈവേയിലൂടെ ഒന്ന് കറങ്ങാം... " റൂബൻ അവളുടെ ക്യാബിനിൽ വന്ന് പതുക്കെ പറഞ്ഞു.

സിനി ജനാലയിലൂടെ പുറത്തെ വെയിലിനെ നോക്കി. " റൂബൻ... ഇന്ന് ഫെലിക്സ് വീട്ടിലുണ്ട്. ഫിലിപ്പ് നേരത്തെ വരുമെന്ന് പറഞ്ഞിട്ടുണ്ട്... "

" ഫിലിപ്പ് സർ ഷാർജയിലെ പുതിയ പ്രോജക്റ്റിന്റെ സൈറ്റിൽ പോയിരിക്കുകയാണ്. വരാൻ ലേറ്റ് ആകുമെന്ന് അദ്ദേഹം ഫെലിക്സിനോട്

💬 Comments

View all comments