0%

Chapter Title : സ്വർണ്ണക്കൂട് [കബനീനാഥ്]

Author : കബനീനാഥ് Read All Parts 73.7K

പറയുന്നത് ഞാൻ കേട്ടു. സിനീ... നമ്മൾ ഇന്ന് മാത്രം. പ്ലീസ്... " റൂബന്റെ ശബ്ദത്തിലെ ആ താഴ്ന്ന അനുനയം സിനിയെ വീണ്ടും വീഴ്ത്തി…

വൈകുന്നേരം അഞ്ചു മണിയോടെ സിനി തന്റെ ഹോസ്പിറ്റൽ കോട്ട് അഴിച്ചു വെച്ചു. ഒരു വൈറ്റ് ലേസ് ടോപ്പും ഡിസൈനർ ജീൻസുമായിരുന്നു അവളുടെ വേഷം. വലിയ സൺഗ്ലാസും ഹൈഹീൽസും ധരിച്ച് അവൾ പാർക്കിംഗിലേക്ക് നടന്നു. റൂബൻ തന്റെ പുതിയ കാറിൽ റെഡിയായി ഇരിപ്പുണ്ടായിരുന്നു…

സിനി തന്റെ കാർ ഹോസ്പിറ്റലിൽ തന്നെ ഇട്ടു. ആരും കാണാതെ അവൾ റൂബന്റെ കാറിന്റെ മുൻസീറ്റിലേക്ക് കയറി. ആ പുതിയ കാറിന്റെ മണത്തോടൊപ്പം റൂബന്റെ പെർഫ്യൂമിന്റെ തീവ്രമായ ഗന്ധവും അവിടെ നിറഞ്ഞുനിന്നു…

" മൈ ഡാർളിംഗ്... റെഡി…? " റൂബൻ ഒരു വികൃതി ചിരിയോടെ ചോദിച്ചു…

അബുദാബി ഹൈവേയിലെ തിരക്കിലൂടെ ആ സിൽവർ ഔഡി പതിയെ നീങ്ങി… സിനി പതുക്കെ റിലാക്സ് ചെയ്യാൻ തുടങ്ങി. റൂബൻ കാറിലെ മ്യൂസിക് സിസ്റ്റത്തിൽ ഒരു പഴയ മെലോഡി പാട്ട് പ്ലേ ചെയ്തു...

" സിനീ... നിങ്ങൾക്കറിയാമോ, ഈ കാർ ഞാൻ വാങ്ങിയത് തന്നെ നിങ്ങൾക്ക് വേണ്ടിയാണ്. ഇതിന്റെ ഓരോ സീറ്റിലും നിങ്ങളുടെ ഓർമ്മകൾ വേണമെന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു... " റൂബൻ ഡ്രൈവ് ചെയ്യുന്നതിനിടയിൽ അവളുടെ കയ്യിൽ പതുക്കെ ഒന്ന് തലോടി…

സിനി മറുപടി പറഞ്ഞില്ല. അവൾ പുറത്തെ മണലാരണ്യത്തിലേക്ക് നോക്കിയിരുന്നു. ദുബായ് നഗരത്തിലെ കെട്ടിടങ്ങൾ പതുക്കെ മറഞ്ഞു തുടങ്ങിയിരിക്കുന്നു…

" റൂബൻ... നീ എന്തിനാണ് എന്നെ ഇങ്ങനെ പ്രണയിക്കുന്നത്? നിനക്ക് നിന്റെ പ്രായത്തിലുള്ള എത്രയോ പെൺകുട്ടികളെ കിട്ടുമായിരുന്നു... "

റൂബൻ ഒന്ന് ചിരിച്ചു.

💬 Comments

View all comments