Chapter Title : സ്വർണ്ണക്കൂട് [കബനീനാഥ്]
ഗൗരവത്തിൽ ഫയൽ നോക്കി ഇരിക്കുന്നു. പക്ഷേ മുറിയിലെ വായുവിൽ അപ്പോഴും പടർന്നു നിന്നിരുന്ന ആ ഒരു 'മണം'... ഒരു പുരുഷനും സ്ത്രീയും തമ്മിലുള്ള ആ ലഹരിയുടെ ഗന്ധം മേരി തിരിച്ചറിയുമോ എന്ന ഒരു ഭയം സിനിക്കുണ്ടായി…
" പേഷ്യന്റിന് അമിതമായ ബ്ലീഡിങ് ഉണ്ട് മാഡം. ഒന്ന് വരണം… " മേരിയുടെ സ്വരത്തിൽ ഒരു പ്രത്യേക ഗൗരവം ഉണ്ടായിരുന്നു…
" ശരി മേരി... ഞാൻ ഇപ്പോൾ വരാം… " സിനി പറഞ്ഞു.
" റൂബൻ…! മേരിക്ക് സംശയം തോന്നി.. ദൈവമേ... ഇനി എന്ത് ചെയ്യും? അവൾ കഴിഞ്ഞ പത്ത് വർഷമായി എന്റെ കൂടെയുള്ളതാണ്… " സിനി തലയിൽ കൈവെച്ചു.
റൂബൻ അവളുടെ തോളിൽ കൈവെച്ചു. " പേടിക്കണ്ട സിനീ.. സംശയം വന്നാൽ അതൊക്കെ നമുക്ക് മാറ്റാമെന്നേ… ഇപ്പോ നമുക്ക് പേഷ്യന്റിനെ നോക്കാം… കം… "
സിനി തന്റെ വസ്ത്രങ്ങൾ ശരിയാക്കി.
സിനിയും റൂബനും വാർഡിലേക്ക് നടക്കുമ്പോൾ മേരി അവിടെ പേഷ്യന്റിനെ നോക്കുകയായിരുന്നു. സിനി ചെന്ന് പേഷ്യന്റിനെ പരിശോധിച്ചു. ഇടയ്ക്ക് മേരിയുടെ കണ്ണുകൾ സിനിയുടെ വിറയ്ക്കുന്ന കൈകളിൽ ഉടക്കുന്നുണ്ടായിരുന്നു…
തിരികെ കാബിനിലേക്ക് നടക്കുമ്പോൾ സിനി അല്പം അസ്വസ്തയായിരുന്നു…
" റൂബൻ... നീ എന്നെ ഒരു ഭ്രാന്തിയാക്കുകയാണ്. ഫിലിപ്പിന്റെയും ഫെലിക്സിന്റെയും ഫിയയുടെയുമൊക്കെ മുഖത്ത് നോക്കുമ്പോൾ കുറ്റബോധം കൊണ്ട് എനിക്ക്…. “ സിനി പാതിയിൽ നിർത്തി…
റൂബൻ ഒന്ന് ചിരിച്ചു. " അതൊക്കെ നമുക്ക് നോക്കാം സിനീ. ഇപ്പോൾ നീ സ്വസ്ഥമായി ഒന്ന് ഉറങ്ങാൻ നോക്കൂ… "
റൂബൻ പുറത്തേക്ക് പോയിക്കഴിഞ്ഞിട്ടും സിനി ആ കസേരയിൽ തന്നെ ഇരുന്നു. തന്റെ ശരീരത്തിൽ ഇപ്പോഴും അവന്റെ സ്പർശനത്തിന്റെ ചൂടുണ്ട്. ആ മൂക്കുത്തിയുടെ തിളക്കത്തിൽ അവൾ തന്റെ മുഖം കണ്ണാടിയിൽ നോക്കി. സ്വർണ്ണക്കൂടിന്റെ അഴികൾ ഇപ്പോൾ പൂർണ്ണമായും തകർന്നു വീണിരിക്കുന്നു. അവൾ ആ അപകടകരമായ പ്രണയത്തിന്റെ ആഴങ്ങളിലേക്ക് പൂർണ്ണമായും താഴ്ന്നു പോയിക്കഴിഞ്ഞിരുന്നു.
കണ്ണാടിയിൽ സ്വന്തം പ്രതിബിംബത്തെ നോക്കുമ്പോൾ അവൾക്ക് തന്നെ അവളെ തിരിച്ചറിയാൻ കഴിയാത്തതുപോലെ തോന്നി. കണ്ണുകളിലെ ആ വന്യമായ തിളക്കം, വിറയ്ക്കുന്ന ചുണ്ടുകൾ...
" ദൈവമേ... ഞാൻ എങ്ങോട്ടാണ് പോകുന്നത്…? " അവൾ പതുക്കെ മന്ത്രിച്ചു.
💬 Comments
View all comments