Chapter Title : സ്വർണ്ണക്കൂട് [കബനീനാഥ്]
റൂബനോടൊപ്പം ചിലവഴിച്ച ആ നിമിഷങ്ങൾ നൽകിയ ആനന്ദം അവളെ സന്തോഷിപ്പിക്കുകയും ചെയ്തു…
റൂബന്റെ മെസ്സേജ് വന്നു: " സിനീ ഇന്ന് ആ കാറിൽ നിങ്ങൾ എന്റെ കൂടെ ഇരുന്നത്... ലോകത്തിലെ ഏറ്റവും വലിയ സന്തോഷമായിരുന്നു. ഐ മിസ്സ് യൂ... ലവ് യൂ ലൈക്ക് എനിത്തിംഗ്…. "
സിനി ആ മെസ്സേജ് വായിച്ച് ഭയത്തോടെ ബെഡിലേക്ക് കിടന്നു….
അടുത്ത ഏതാനും ദിവസങ്ങൾ സിനിയെ സംബന്ധിച്ചിടത്തോളം ഒരു അഗ്നിപരീക്ഷയായിരുന്നു. വീട്ടിലെത്തുമ്പോൾ അവൾ ഒരു 'പെർഫെക്റ്റ്' ഭാര്യയും അമ്മയുമായി അഭിനയിക്കുന്നു. പക്ഷേ ഹോസ്പിറ്റലിൽ എത്തുമ്പോൾ അവൾ റൂബന്റെ പ്രണയത്തിന് മുന്നിൽ നിസ്സഹായയാകുന്നു.
ജുമൈറയിലെ വില്ലയിൽ സിനി തന്റെ ഒരുക്കം കഴിഞ്ഞു കണ്ണാടിക്ക് മുന്നിൽ നിന്നു. കടും പിങ്ക് നിറത്തിലുള്ള ഒരു ഡിസൈനർ സ്യൂട്ടായിരുന്നു അവളുടെ വേഷം. സ്ലീവ്‌ലെസ്സ് ആയതുകൊണ്ട് തന്നെ അവളുടെ വെളുത്തു മിനുസമുള്ള കൈകൾക്ക് ആ ഡ്രസ്സ് വല്ലാത്തൊരു ആഴം നൽകി…
ഫിലിപ്പ് നേരത്തെ തന്നെ തന്റെ ലാൻഡ് റോവറിൽ ഹോസ്പിറ്റലിലേക്ക് തിരിച്ചു. അയാൾക്ക് ഇന്ന് ഒരു ഇന്റർനാഷണൽ സർജന്മാരുടെ മീറ്റിംഗ് ഉള്ളതുകൊണ്ട് പുലർച്ചെ തന്നെ ഇറങ്ങേണ്ടി വന്നു. സിനി തന്റെ ക്യൂ ഫൈവ് എടുത്ത് പതുക്കെ പാർക്കിംഗിൽ നിന്ന് പുറത്തേക്ക് ഇറങ്ങി…
അന്നത്തെ മീറ്റിഗിൽ സിനി തന്റെ യൂണിറ്റിലെ റെസിഡന്റ് ഡോക്ടറായി റൂബനെ പ്രൊമോട്ട് ചെയ്യാൻ അവൾ ശുപാർശ നൽകി…
" സിനി... ഇത് കുറച്ചു നേരത്തെയായിപ്പോയില്ലേ...? അവൻ ജോയിൻ ചെയ്തിട്ട് അധികം നാളായില്ലല്ലോ... " ഫിലിപ്പ് തന്റെ ക്യാബിനിൽ വെച്ച് ചോദിച്ചു.
" അവന്റെ ടാലന്റ് നമ്മൾ ഉപയോഗിക്കണം ഫിലിപ്പ്. ആ കോൺഫറൻസിൽ അവൻ കാണിച്ച പ്രകടനം
💬 Comments
View all comments