0%

Chapter Title : സ്വർണ്ണക്കൂട് [കബനീനാഥ്]

Author : കബനീനാഥ് Read All Parts 51263

ടിക്കറ്റ് ഒക്കെ ഓക്കെയാണ്. പക്ഷെ ഷോപ്പിംഗ് ഇനിയും ബാക്കിയുണ്ട്. റൂബന്റെ കൂടെ പോയിരിക്കുകയാണ് അവർ. റൂബൻ വന്നപ്പോളേക്കും... " സിനി മറുപടി പറഞ്ഞു തുടങ്ങിയപ്പോഴേക്കും ഫിലിപ്പിന്റെ വശത്തുനിന്നും താളാത്മകമായ ഒരു കൂർക്കംവലി കേട്ടുതുടങ്ങി.

പാവം… ഹോസ്പിറ്റലിലെ തിരക്കുകൾ കഴിഞ്ഞ് വന്നതിന്റെ ക്ഷീണം കാണും. സിനി മെല്ലെ എഴുന്നേറ്റ് ലൈറ്റ് ഓഫ് ചെയ്തു. ജനലിലൂടെ പുറത്തെ നിലാവിലേക്ക് നോക്കി നിന്നപ്പോൾ അവളുടെ ഉള്ളിൽ റൂബന്റെ മുഖം തെളിഞ്ഞു വന്നു. നേരത്തെ അവർ സംസാരിച്ചുകൊണ്ടിരുന്നപ്പോൾ പോലും ഇടയ്ക്ക് കയറി വന്ന ചിന്ത… റൂബൻ... അവന്റെ ആ ചിരിയും പെരുമാറ്റവും... എല്ലാം ഒരു നൂലിൽ കെട്ടിയതുപോലെ അവളുടെ ചിന്തകളെ ചുറ്റിവരിഞ്ഞു…

അടുത്ത ദിവസം ഉച്ചയോടെ ഫെലിക്സ് ഹോസ്പിറ്റലിലെത്തി. കാഷ്വാലിറ്റിയുടെ സൈഡിലെ സിങ്കിൽ കൈ കഴുകി നിൽക്കുകയായിരുന്നു റൂബൻ. പിന്നിൽ നിന്ന് ആരോ തോളിൽ തട്ടിയപ്പോൾ തിരിഞ്ഞു നോക്കി. ഫെലിക്സ് ആണ്.
" ആഹാ നീ എപ്പോ എത്തി…? മാമിനെ കണ്ടില്ലേ…? " റൂബൻ ടവൽ കൊണ്ട് കൈ തുടച്ചു.

" ഇപ്പൊ എത്തിയതേയുള്ളൂ റൂബൻ ചേട്ടാ... മമ്മിയെ ഒന്ന് കണ്ടു. നമുക്ക് ഇറങ്ങിയാലോ…? ലേറ്റ് ആയാൽ പിന്നെ ഭയങ്കര ട്രാഫിക് ആയിരിക്കും... "
റൂബൻ ഒന്ന് ചിരിച്ചു.

" ഓക്കേ... നീ കാർ പാർക്കിഗിലേക്ക് നടന്നോ… ഞാൻ ഈ ഫയൽ ഒന്ന് വെച്ചിട്ട് വരാം… "

വണ്ടി മെയിൻ റോഡിലേക്ക് കടന്നപ്പോൾ റൂബൻ ഗിയർ മാറ്റി കൊണ്ട് ചോദിച്ചു, " അപ്പോ ഫിയയും നമ്മുടെ കോളേജിലാണല്ലേ... നിനക്ക് അവളുടെ കാര്യത്തിൽ നല്ല ശ്രദ്ധയും ഉത്തരവാദിത്തവും വേണം കേട്ടോ... അവൾക്ക് ഗൈഡൻസ് കൊടുക്കാൻ നീ വേണം… മെയ്ൻലി റാഗിഗ്ഗ് കിട്ടാതെ നോക്കിക്കോണം… എന്തേലും ഉണ്ടേൽ അപ്പോ വിളിക്കണം… ഐ വിൽ ഹാന്റിൽ ഇറ്റ്… "

ഫെലിക്സ് സീറ്റിലേക്ക് അല്പം കൂടി ചാഞ്ഞിരുന്നു. “ ഷുവർ ചേട്ടാ... അവളും നമ്മുടെ കൂടെ മെഡിക്കൽ ഫീൽഡിലേക്ക് വരുന്നത് കാണുമ്പോൾ ഒരു സന്തോഷം… "

" സന്തോഷം മാത്രം പോരാ, ഒരു സീനിയർ എന്ന നിലയിൽ നീ അവളെ അവിടെ സെറ്റിൽഡ് ആകാൻ സഹായിക്കണം... " റൂബൻ ഗൗരവത്തിൽ

💬 Comments

View all comments