0%

Chapter Title : സ്വർണ്ണക്കൂട് [കബനീനാഥ്]

Author : കബനീനാഥ് Read All Parts 73.8K

പെട്ടെന്ന് അവനെ തള്ളി മാറ്റി. അവൾ വേഗത്തിൽ തന്റെ മുടി ഒതുക്കി ഷർട്ടിന്റെ ബട്ടൺസ് ശരിയാക്കി...

" റൂബൻ... മതി! നമുക്ക് പോകാം. പ്ലീസ്... " അവൾ കിതച്ചുകൊണ്ട് പറഞ്ഞു…

റൂബൻ ഒന്ന് പുഞ്ചിരിച്ചു. അവൻ ഡ്രൈവിംഗ് സീറ്റിലേക്ക് നീങ്ങിയിരുന്നു. " പേടിക്കണ്ട സിനീ... നമ്മൾ പിടിക്കപ്പെടില്ല. ഞാൻ ഉള്ളിടത്തോളം കാലം നിങ്ങളെ ആരും ഒന്നും ചെയ്യില്ല… "

അവൻ വണ്ടി സ്റ്റാർട്ട് ചെയ്തു. തിരികെ വില്ലയിലേക്ക് പോകുമ്പോൾ കാറിനുള്ളിൽ ഒരു നിഗൂഢമായ നിശബ്ദതയായിരുന്നു. സിനി ജനാലയിലൂടെ പുറത്തെ തിളങ്ങുന്ന ദുബായ് നഗരത്തിലേക്ക് നോക്കി നിന്നു. താൻ ഇപ്പോൾ ചെയ്തത് ഒരു വലിയ തെറ്റാണെന്ന് അവൾക്കറിയാം. പക്ഷേ ആ തെറ്റിൽ നിന്ന് പിന്തിരിയാൻ അവൾക്ക് തോന്നുന്നില്ല…

അടുത്ത ദിവസം രാവിലെ ഹോസ്പിറ്റലിൽ എത്തിയപ്പോൾ സിനി വല്ലാതെ മാറിയിരുന്നു. അവളുടെ മുഖത്ത് ഒരു പുതിയ തിളക്കം ഉണ്ടായിരുന്നു. പക്ഷേ ഹോസ്പിറ്റലിലെ അന്തരീക്ഷം അല്പം ചൂടുപിടിച്ചിരുന്നു.

നഴ്സിംഗ് സ്റ്റേഷനിൽ വെച്ച് ഡോക്ടർ സുനിതയും മറ്റ് ചില ജൂനിയർ ഡോക്ടർമാരും സംസാരിക്കുന്നത് സിനി ശ്രദ്ധിച്ചു.

"കണ്ടോ, റൂബൻ ഇപ്പോൾ ലേബർ വാർഡിലല്ല, സിനി മാഡത്തിന്റെ പേഴ്സണൽ റിസർച്ച് വിംഗിലാണ് കൂടുതൽ സമയവും. ജോയിൻ ചെയ്ത് ആറു മാസം തികയുന്നതിന് മുൻപേ ആർ.ഡി പ്രമോഷൻ! ഇതിനു മുൻപ് ഇവിടെ ആർക്കെങ്കിലും ഇങ്ങനെ കിട്ടിയിട്ടുണ്ടോ?" സുനിതയുടെ ശബ്ദത്തിൽ അസൂയ കലർന്നിരുന്നു…

സിനി തന്റെ ഗൗരവം വിടാതെ ക്യാബിനിലേക്ക് നടന്നു. അവൾക്കറിയാമായിരുന്നു ഇത് തുടങ്ങാനിരിക്കുന്നതേയുള്ളൂ എന്ന്…

ക്യാബിനിൽ എത്തിയ ഉടനെ റൂബൻ അകത്തേക്ക് വന്നു. അവന്റെ കയ്യിൽ ചില ഫയലുകൾ ഉണ്ടായിരുന്നു. പുറമെ നോക്കിയാൽ അവർ

💬 Comments

View all comments