Chapter Title : സ്വർണ്ണക്കൂട് [കബനീനാഥ്]
ജോലി ചർച്ച ചെയ്യുകയാണെന്ന് തോന്നും…
" മാം... ഹോസ്പിറ്റലിൽ ചെറിയൊരു പുകച്ചിൽ തുടങ്ങിയിട്ടുണ്ട്. സുനിത ഡോക്ടർ ചെയർമാനോട് സംസാരിക്കുമെന്ന് കേട്ടു… " റൂബൻ പതുക്കെ പറഞ്ഞു.
സിനി ഫയലിൽ നിന്ന് തലയുയർത്തി അവനെ നോക്കി. " അവർ എന്ത് വേണമെങ്കിലും പറയട്ടെ റൂബൻ. നിന്റെ ക്വാളിഫിക്കേഷനും ടാലന്റും കൊണ്ടാണ് നിനക്ക് ഈ പോസ്റ്റ് കിട്ടിയതെന്ന് എനിക്കറിയാം... "
" എനിക്കറിയാം മാം... പക്ഷേ മാമിന് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടാകുമോ എന്നാണ് എന്റെ പേടി… " അവൻ അവളുടെ ടേബിളിന് താഴെ തന്റെ കാല് കൊണ്ട് അവളുടെ ഹൈഹീൽസിൽ പതുക്കെ ഒന്ന് തട്ടി…
സിനി ഒന്ന് ഞെട്ടി. " റൂബൻ... ഇവിടെ വേണ്ട. ആരങ്കിലും കാണും..."
അവൻ ഒന്ന് ചിരിച്ചു. " ആരും കാണില്ല. ഇന്ന് വൈകുന്നേരം ഫെലിക്സ് പറഞ്ഞു എല്ലാരേയും കൂട്ടി പുറത്ത് ഡിന്നറിന് പോകണമെന്ന്. ഫിലിപ്പ് സാറും വരുമെന്ന് തോന്നുന്നു…"
വൈകുന്നേരം ദുബായ് മാളിലെ ഒരു ആഡംബര റെസ്റ്റോറന്റിൽ അവർ ഒത്തുകൂടി. ഫിലിപ്പ്, സിനി, ഫെലിക്സ്, ഫിയ പിന്നെ റൂബനും…
ഫിലിപ്പ് പതിവുപോലെ കൂൾ ആയിരുന്നു. അവൻ റൂബനോട് ബിസിനസ്സ് കാര്യങ്ങളെക്കുറിച്ചും ഹോസ്പിറ്റലിലെ പുതിയ മെഷീനുകളെക്കുറിച്ചും സംസാരിച്ചു കൊണ്ടിരുന്നു. ഫിയ തന്റെ ഐപാഡിൽ എന്തിലോ മുഴുകിയിരിക്കുകയാണ്…
" റൂബൻ... സിനി നിന്നെക്കുറിച്ച് വലിയ കാര്യങ്ങളാണ് പറയുന്നത്. നീ ഞങ്ങളുടെ ഹോസ്പിറ്റലിന്റെ ഒരു അസെറ്റ് ആണെന്ന് അവൾ വിശ്വസിക്കുന്നു… " ഫിലിപ്പ് വൈൻ ഗ്ലാസ് എടുത്തു കൊണ്ട് പറഞ്ഞു.
റൂബൻ സിനിയെ ഒന്ന് നോക്കി. " സിനി മാം എന്നെ ഒരുപാട് സപ്പോർട്ട് ചെയ്യുന്നുണ്ട് സർ. സത്യം
💬 Comments
View all comments