0%

Chapter Title : സ്വർണ്ണക്കൂട് [കബനീനാഥ്]

Author : കബനീനാഥ് Read All Parts 73.8K

ഫിലിപ്പ് പതുക്കെ പറഞ്ഞു, " നല്ലൊരു ഫോട്ടോ. റൂബൻ, നീയും ഇതിൽ വേണം. ഫെലിക്സേ... നീ ഒരെണ്ണം എടുത്തേ… "
അവർ നാലുപേരും ഒന്നിച്ചു നിന്ന ആ ഫോട്ടോയിൽ സിനിയുടെ മുഖത്ത് ഒരു ചെറിയ വിറയലുണ്ടായിരുന്നു.

തിരികെ പോരുമ്പോൾ ഫിലിപ്പ് വണ്ടിയിൽ വെച്ച് റൂബനോട് ചോദിച്ചു, "റൂബൻ... നീ നാട്ടിൽ ആരെങ്കിലും കണ്ട് വച്ചിട്ട് ഉണ്ടോ…? കല്യാണം കഴിക്കാനൊന്നും പ്ലാൻ ഇല്ലേ…? "

റൂബൻ ഒന്ന് ചിരിച്ചു. " ഉണ്ട് സർ... എന്റെ മനസ്സിൽ ഒരാളുണ്ട്. പക്ഷേ അത് ഒരല്പം കോംപ്ലിക്കേറ്റഡ് ആണ്… "

" എന്ത് കോംപ്ലിക്കേറ്റഡ്…? വീട്ടുകാർ സമ്മതിക്കില്ലേ…? " ഫിലിപ്പ് കൗതുകത്തോടെ ചോദിച്ചു.
" വീട്ടുകാരല്ല സർ... ആ ആൾക്ക് ഇതിന് സമ്മതമാണോ എന്ന് എനിക്കൊരു ഡൗട്ട് ഉണ്ട്. പക്ഷേ ഞാൻ വിടാൻ ഉദ്ദേശമില്ല… " റൂബൻ സിനിയെ കണ്ണാടിയിലൂടെ ഒന്ന് നോക്കി…
സിനി തന്റെ ശ്വാസം അടക്കിപ്പിടിച്ചു….

“ ഏ ശരിക്കും… അതാരാ… കോളേജിലെ റെമോയ്ക്ക് അഫെയർ ഉള്ള കാര്യം. ഭയകര സീക്രട്ട് ആണല്ലോ… ഈഗർ ടു നോ…? “ ഫെലിക്സ് അത്ഭുതത്തോടെ ചോദിച്ചു…

റൂബൻ ഒന്നു പുഞ്ചിരിച്ചു…
…………………………………………………………………………

അർദ്ധരാത്രിയുടെ നിശബ്ദതയിൽ ഹോസ്പിറ്റലിലെ ഗൈനക്കോളജി വിഭാഗം ശ്വാസം അടക്കിപ്പിടിച്ചു നിൽക്കുകയായിരുന്നു. സിനിയുടെ ക്യാബിനിലെ കർട്ടനുകൾ വലിച്ചിട്ടിരുന്നു. പുറത്ത് നേഴ്സിംഗ് സ്റ്റേഷനിൽ നിന്ന് പതുക്കെയുള്ള സംസാരങ്ങൾ കേൾക്കാം.

സിനി തന്റെ കസേരയിൽ ക്ഷീണിച്ചു ചാരിയിരിക്കുകയായിരുന്നു. ഒരു കോംപ്ലിക്കേറ്റഡ് കേസ് കഴിഞ്ഞതിന്റെ തളർച്ച അവളുടെ മുഖത്തുണ്ടായിരുന്നു. പെട്ടെന്ന് വാതിൽ പതുക്കെ തുറന്ന് റൂബൻ അകത്തേക്ക് വന്നു. വാതിൽ ലോക്ക് ചെയ്യുന്ന ശബ്ദം ആ

💬 Comments

View all comments