0%

Chapter Title : സ്വർണ്ണക്കൂട് [കബനീനാഥ്]

Author : കബനീനാഥ് Read All Parts 73.8K

വെച്ച് നമുക്ക് ഇങ്ങനെ ഒന്നിച്ചു നടക്കാൻ പറ്റുന്നത് എത്ര വലിയ സന്തോഷമാണ്… " റൂബൻ പതുക്കെ അവളോട് മന്ത്രിച്ചു.

" റൂബൻ... പ്ലീസ്. ഫിലിപ്പ് തൊട്ടുമുന്നിലുണ്ട്. നീ ഇങ്ങനെ റിസ്ക് എടുക്കരുത്… " സിനി പരിഭ്രമത്തോടെ ചുറ്റും നോക്കി.

" പേടിക്കണ്ട സിനീ. നോക്കൂ... അവിടെ പപ്പയും മകനും അവരുടെ ലോകത്താണ്. ഇവിടെ നമ്മൾ നമ്മുടെ ലോകത്തും… " റൂബൻ പതുക്കെ സിനിയുടെ കയ്യിലെ വിരലുകൾ കൊണ്ട് തന്റെ വിരലുകൾ ഒന്ന് തൊട്ടു.

ആ നിമിഷം സിനി തന്റെ മൂക്കുത്തിയിൽ പതുക്കെ തൊട്ടു. കാറ്റിൽ അവളുടെ മുടിയിഴകൾ മുഖത്തേക്ക് വീണപ്പോൾ റൂബൻ അത് നീക്കി വെക്കാൻ കൈ ഉയർത്തി…

" സിനി...? " ഫിലിപ്പ് പെട്ടെന്ന് തിരിഞ്ഞു നോക്കി വിളിച്ചു.
റൂബൻ തന്റെ കൈ പെട്ടെന്ന് താഴ്ത്തി… കൈയ്യിലിരുന്ന വാട്ടർ ബോട്ടിൽ സിനിക്ക് നേരെ നീട്ടി. " മാം... വെള്ളം വേണോ എന്ന് ചോദിക്കുകയായിരുന്നു സർ… "
ഫിലിപ്പ് പതുക്കെ അവരുടെ അടുത്തേക്ക് നടന്നു വന്നു. അയാളുടെ കണ്ണുകളിൽ ഒരു നിഗൂഢമായ ഭാവമുണ്ടായിരുന്നു. അയാൾ സിനിയുടെ തോളിൽ കൈ വെച്ചു.

" സിനീ... നമുക്ക് കുറച്ചു നേരം അവിടെ ഇരുന്നിട്ട് പോകാം. റൂബൻ, നീ ആ ബാക്ക് സീറ്റിലിരുന്ന ക്യാമറ ഒന്ന് എടുത്തേ. നമുക്കൊരു ഫാമിലി ഫോട്ടോ എടുക്കാം... "

റൂബൻ ക്യാമറ എടുത്ത് ഫോട്ടോ എടുക്കാൻ റെഡിയായി. ലെൻസിലൂടെ നോക്കുമ്പോൾ ഫിലിപ്പിന്റെ കൈകൾ സിനിയുടെ തോളിൽ മുറുകി ഇരിക്കുന്നത് അവൻ കണ്ടു. അവന്റെ ഉള്ളിൽ ഒരു ചെറിയ അസൂയയുടെ കനൽ എരിഞ്ഞു…

ഫോട്ടോ എടുത്ത് കഴിഞ്ഞപ്പോൾ

💬 Comments

View all comments