Chapter Title : സ്വർണ്ണക്കൂട് [കബനീനാഥ്]
വെട്ടി. 'ഫിലിപ്പിന്റെ കൂടെ റൂബന്റെ കാറിൽ ഒരു യാത്ര...!' ഇത് വലിയൊരു റിസ്ക് ആണെന്ന് അവൾക്ക് തോന്നി…
എങ്കിലും ഫെലിക്സിന്റെ ആവേശം കണ്ടപ്പോൾ അവൾക്ക് വേണ്ടെന്ന് വെക്കാൻ കഴിഞ്ഞില്ല.
" ശരി... നോക്കാം. പപ്പയുടെ തിരക്ക് കൂടി നോക്കിയിട്ട് തീരുമാനിക്കാം… " സിനി പറഞ്ഞു.
ശനിയാഴ്ച പുലർച്ചെ തന്നെ അവർ ഹത്തയിലേക്ക് തിരിച്ചു. റൂബന്റെ പുതിയ ഔഡിയിൽ ഫിലിപ്പും സിനിയും പിന്നിലെ സീറ്റിലും, റൂബനും ഫെലിക്സും മുന്നിലെ സീറ്റിലുമായിരുന്നു യാത്ര. ഫിയ പഠിത്തത്തിന്റെ തിരക്ക് കാരണം വന്നില്ല…
യാത്രയ്ക്കിടയിൽ ഫിലിപ്പും റൂബനും തമ്മിൽ ഹോസ്പിറ്റലിലെ പുതിയ ഡിജിറ്റൽ സർജറി സിസ്റ്റത്തെക്കുറിച്ച് സംസാരിച്ചു കൊണ്ടിരുന്നു. ഫെലിക്സ് പാട്ടുകൾ മാറി മാറി പ്ലേ ചെയ്തുകൊണ്ടിരുന്നു…
" റൂബൻ... നിനക്ക് നല്ല ഡ്രൈവിംഗ് സെൻസ് ഉണ്ട്. നല്ല സ്മൂത്ത് ആയിട്ടാണ് നീ വണ്ടി ഓടിക്കുന്നത്," ഫിലിപ്പ് അഭിനന്ദിച്ചു.
" താങ്ക്യൂ സർ. മാം ആണ് എന്നെ ഇതിന് ഒരുപാട് സപ്പോർട്ട് ചെയ്തത്… " റൂബൻ കണ്ണാടിയിലൂടെ പുറകിലെ സീറ്റിലിരുന്ന സിനിയെ നോക്കി ഒന്ന് പുഞ്ചിരിച്ചു.
സിനി ജനാലയിലൂടെ പുറത്തെ കുന്നുകളിലേക്ക് നോക്കി ഇരുന്നു. അവളുടെ ഹൃദയം പടപടാ മിടിക്കുകയായിരുന്നു. ഫിലിപ്പിന്റെ തൊട്ടടുത്തിരിക്കുമ്പോഴും റൂബന്റെ ഓരോ നോട്ടവും അവളിൽ മിന്നൽ പോലെ പടരുന്നു…
ഹത്തയിലെ ഡാമിന് (Hatta Dam) സമീപം അവർ വണ്ടി നിർത്തി. നീല കലർന്ന പച്ച വെള്ളവും ചുറ്റുമുള്ള ചാരനിറത്തിലുള്ള കുന്നുകളും വല്ലാത്തൊരു ഭംഗി നൽകി…
ഫെലിക്സും ഫിലിപ്പും പതുക്കെ വെള്ളത്തിനടുത്തേക്ക് നടന്നു. റൂബനും സിനിയും അല്പം പിന്നിലായി…
" സിനീ... നോക്കൂ. ഇതാണ് ഞാൻ ആഗ്രഹിച്ചത്. എല്ലാവരുടെയും മുന്നിൽ
💬 Comments
View all comments