0%

Chapter Title : സ്വർണ്ണക്കൂട് [കബനീനാഥ്]

Author : കബനീനാഥ് Read All Parts 73.8K

അലിയിച്ചു കളഞ്ഞു.
തിരികെ വില്ലയിലെത്തിയപ്പോൾ വീട് നിശബ്ദമായിരുന്നു. ഫെലിക്സ് തന്റെ മുറിയിൽ ഉറങ്ങിക്കഴിഞ്ഞിരുന്നു. ഫിയയും വിളക്കണച്ചിരിക്കുന്നു. സിനി തന്റെ ബെഡ്റൂമിലേക്ക് കയറി വാതിലടച്ചു. റൂബൻ അയച്ച മെസ്സേജ് ഫോണിൽ തെളിഞ്ഞു.

" ഇന്ന് ചായ കുടിക്കുമ്പോൾ നിങ്ങളെ നോക്കി ഇരുന്ന ആ നിമിഷം... അത് മതി എനിക്ക് ഈ ജന്മം മുഴുവൻ ജീവിക്കാൻ. ഗുഡ് നൈറ്റ് മൈ ഡിയർ സിനിക്കുട്ടാ… "
സിനി ആ മെസ്സേജ് വായിച്ച് ബെഡിലേക്ക് കിടന്നു.

ദിവസങ്ങൾ പതിയെ നീങ്ങി…
അന്ന് വൈകുന്നേരം ഹോസ്പിറ്റലിലെ കഫറ്റീരിയയിൽ ഫെലിക്സും റൂബനും കൂടി ഇരിക്കുകയായിരുന്നു. സിനി അങ്ങോട്ട് നടന്നു വരുമ്പോൾ അവർ രണ്ടുപേരും എന്തോ ഗൗരവത്തിൽ ചർച്ച ചെയ്യുകയാണ്…

" മമ്മി... ഇങ്ങോട്ട് ഇരിക്കൂ. ഞങ്ങൾ ഒരു ട്രിപ്പിനെക്കുറിച്ച് പ്ലാൻ ചെയ്യുകയായിരുന്നു… " ഫെലിക്സ് ആവേശത്തോടെ പറഞ്ഞു.

" എന്ത് ട്രിപ്പ്…? " സിനി ചോദിച്ചു…

" ഹാത്തയിലെ (Hatta) മൗണ്ടെയ്ന്ലേക്ക് ഒരു ചെറിയ ഡ്രൈവ്. നെക്സ്റ്റ് സാറ്റർടെ... പപ്പയോടും ഞാൻ പറഞ്ഞു… പപ്പയ്ക്ക് അന്ന് വലിയ തിരക്കില്ലെങ്കിൽ വരാമെന്ന് സമ്മദിച്ചു... റൂബൻ ചേട്ടന്റെ പുതിയ കാറിൽ നമുക്ക് എല്ലാവർക്കും കൂടി പോകാം… " ഫെലിക്സ് പറഞ്ഞു.

സിനി റൂബനെ നോക്കി. അവന്റെ കണ്ണുകളിൽ ഒരു വല്ലാത്ത തിളക്കം. അവൻ പതുക്കെ മേശയ്ക്ക് താഴെ സിനിയുടെ കാലിൽ തന്റെ ഷൂ കൊണ്ട് ഒന്ന് മുട്ടി…

" മാം... ഒരു ചേഞ്ച് എല്ലാവർക്കും നല്ലതല്ലേ…? ഫെലിക്സിനും ഫിയയ്ക്കും അത് വലിയൊരു റിലാക്സേഷൻ ആയിരിക്കും… " റൂബൻ വളരെ നോർമൽ ആയി പറഞ്ഞു.

സിനിയുടെ ഉള്ളിൽ ഒരു വെള്ളിടി

💬 Comments

View all comments