Chapter Title : സ്വർണ്ണക്കൂട് [കബനീനാഥ്]
ശരിക്കും മാമിന്റെ കണ്ണുകളിലെ തിളക്കം വർദ്ധിപ്പിക്കുന്നുണ്ട്… " റൂബൻ മേശയ്ക്കരികിൽ ചാരി നിന്നുകൊണ്ട് പറഞ്ഞു.
സിനി ഒന്ന് ചിരിച്ചു. " നീ ഇത് എത്ര വട്ടം പറഞ്ഞു റൂബൻ... മതി… "
" മതിയാവില്ല സിനീ... നിങ്ങളെ നോക്കി ഇരിക്കാൻ എനിക്ക് ഒരിക്കലും മതിയാവില്ല… " അവൻ ശബ്ദം താഴ്ത്തി… ഇന്ന് വൈകുന്നേരം നമുക്ക് ഒന്ന് പുറത്തു പോയാലോ…? “
" എവിടെ പോകാനാണ് റൂബൻ…? "
" നമുക്ക് ഒരിടം വരെ പോകാം. ആഡംബരങ്ങൾ ഒന്നുമില്ലാത്ത, എന്നാൽ വല്ലാത്തൊരു സമാധാനം തരുന്ന ഒരിടം… "
രാത്രി എട്ടു മണിയോടെ റൂബന്റെ കാറിൽ അവർ ദുബായ് ക്രീക്കിന്റെ വശത്തുള്ള പഴയ നഗരഭാഗത്തേക്ക് (Old Dubai) എത്തി. അവിടെ തിരക്കേറിയ തെരുവുകൾക്കിടയിൽ ഒരു ചെറിയ തട്ടുകട പോലെയുള്ള കടയ്ക്ക് മുന്നിൽ അവർ ഇരുന്നു. സിനി തന്റെ ജീവിതത്തിൽ ആദ്യമായാണ് ദുബായിലെ ഇത്തരമൊരു സാധാരണ സ്ഥലത്ത് വരുന്നത്…
" ഇവിടെയാണോ നീ എന്നെ കൊണ്ടുവന്നത്…? " സിനി ആശ്ചര്യത്തോടെ ചോദിച്ചു…
" അതെ സിനീ... എപ്പോഴും ഫൈവ് സ്റ്റാർ ഹോട്ടലുകളിലും പാർട്ടികളിലും പോകുന്ന നിങ്ങൾക്ക് ഈ ഒരു 'റോ' ഫീൽ ഇഷ്ടപ്പെടുമെന്ന് എനിക്ക് തോന്നി. ഇവിടെ ആരും നമ്മളെ ശ്രദ്ധിക്കില്ല. ഇവിടെ നമ്മൾ വെറും സാധാരണ മനുഷ്യരാണ്… "
അവർ അവിടെയിരുന്ന് കടുപ്പമുള്ള സുലൈമാനിയും പൊരിച്ച ഭക്ഷണങ്ങളും കഴിച്ചു…
ആൾക്കൂട്ടത്തിനിടയിൽ ഇരിക്കുമ്പോഴും ആരും തങ്ങളെ ഡോക്ടർമാരായി കാണുന്നില്ലെന്നത് സിനിക്ക് വലിയൊരു സ്വാതന്ത്ര്യം നൽകി. റൂബൻ അവളുടെ കൈകളിൽ പതുക്കെ വിരലുകൾ കോർത്തു…
അവൾ ആ സുലൈമാനിയുടെ ചൂടിൽ തന്റെ മനസ്സിനെ
💬 Comments
View all comments