0%

Chapter Title : സ്വർണ്ണക്കൂട് [കബനീനാഥ്]

Author : കബനീനാഥ് Read All Parts 73.8K

ശ്രദ്ധയോടെ ആ ചെറിയ ദ്വാരമുണ്ടാക്കി ഡയമണ്ട് മൂക്കുത്തി അണിയിച്ചു…

കണ്ണാടിയിൽ തന്റെ മുഖം കണ്ടപ്പോൾ സിനി അത്ഭുതപ്പെട്ടുപോയി. ആ ചെറിയ കല്ല് അവളുടെ മുഖത്തിന് ഒരു പുതിയ തെളിച്ചം നൽകിയിരിക്കുന്നു…
വർഷങ്ങൾക്ക് മുൻപുള്ള ആ പഴയ കോട്ടയംകാരി പെൺകുട്ടി കണ്ണാടിയിൽ നിന്ന് അവളെ നോക്കി പുഞ്ചിരിക്കുന്നത് പോലെ അവൾക്ക് തോന്നി…

" സൂപ്പർബ്..! ഞാൻ പറഞ്ഞില്ലേ... യു ലുക്ക് സോ ബ്യൂട്ടിഫുൾ… " റൂബൻ അവളുടെ തോളിൽ പതുക്കെ കൈ വെച്ചു. ആ സ്പർശനത്തിൽ ഒരു വലിയ നന്ദിയും സ്നേഹവും ഉണ്ടായിരുന്നു…

അന്ന് വൈകുന്നേരം ഹോസ്പിറ്റലിലെ ഇടനാഴിയിലൂടെ നടക്കുമ്പോൾ നേഴ്സുമാരും ഡോക്ടർമാരും സിനിയെ കൗതുകത്തോടെ നോക്കി…

" സിനി മാഡം ഇന്ന് വല്ലാതെ ഗ്ലോ ചെയ്യുന്നുണ്ടല്ലോ," ഡോക്ടർ സുനിത മറ്റൊരു ജൂനിയറോട് പതുക്കെ പറയുന്നത് സിനി കേട്ടു…

സിനി തന്റെ മുടി ഒന്ന് ഒതുക്കി വെച്ച് മുന്നോട്ട് നടന്നു. റൂബൻ അവളുടെ പിന്നാലെയുണ്ട്. അവന്റെ ആത്മവിശ്വാസം നിറഞ്ഞ ആ പുഞ്ചിരി അവൾക്ക് ഒരു പുതിയ ഊർജ്ജം നൽകുകയായിരുന്നു…

മൂക്കുത്തിയിട്ടതിന് ശേഷമുള്ള ആദ്യത്തെ ഏതാനും ദിവസങ്ങൾ സിനിയെ സംബന്ധിച്ചിടത്തോളം വല്ലാത്തൊരു ഉണർവിന്റെ കാലമായിരുന്നു…

കണ്ണാടിയിൽ നോക്കുമ്പോഴെല്ലാം നാൽപ്പത്തിയാറാം വയസ്സിലും താൻ സുന്ദരിയാണെന്ന തോന്നൽ അവളിൽ ആത്മവിശ്വാസം നിറച്ചു. ഹോസ്പിറ്റലിലെ സ്റ്റാഫുകൾക്കിടയിലും സിനിയുടെ ഈ പുതിയ 'ലുക്ക്' വലിയ സംസാരവിഷയമായി…

ഒരു ചൊവ്വാഴ്ച വൈകുന്നേരം, ഹോസ്പിറ്റലിലെ തിരക്കുകൾ കഴിഞ്ഞ് സിനി തന്റെ ക്യാബിനിൽ ഇരിക്കുകയായിരുന്നു. പുറത്ത് ആകാശം ചുവന്നു തുടുത്തിരിക്കുന്നു. റൂബൻ ഒരു കാപ്പി കപ്പുമായി അകത്തേക്ക് വന്നു…

" മാം... ഇന്ന് വല്ലാത്തൊരു തെളിച്ചമുണ്ടല്ലോ മുഖത്ത്. ആ മൂക്കുത്തി

💬 Comments

View all comments