0%

Chapter Title : സ്വർണ്ണക്കൂട് [കബനീനാഥ്]

Author : കബനീനാഥ് Read All Parts 51782

"
" എക്സ്പീരിയൻസ് അല്ല റൂബൻ, പാഷൻ ആണ് വേണ്ടത്… പിന്നെ വിശ്വാസമുള്ള ഒരാളും… സിനിയും ഞാനും ആലോചിച്ചു, നീ ഇത് ഏറ്റെടുക്കണമെന്ന് തന്നെയാണ് ഞങ്ങളുടെ ആഗ്രഹം… " ഫിലിപ്പ് സിനിയെ നോക്കി. " അല്ലേ സിനി…? "

സിനി തലയുയർത്തി. " അതെ... റൂബന് അത് നന്നായി ചെയ്യാൻ കഴിയും… " അവളുടെ ശബ്ദത്തിൽ ഒരു ചെറിയ വിറയൽ ഉണ്ടായിരുന്നു…

താൻ അബുദാബിയിലേക്ക് മാറിയാൽ തങ്ങൾ തമ്മിലുള്ള കൂടിക്കാഴ്ചകൾ കുറയുമോ എന്ന ഭയമായിരുന്നു അവന്റെ ഉള്ളിൽ…

" പക്ഷേ സർ, എനിക്ക് സിനി മാമിന്റെ അണ്ടറിൽ ഇനിയും ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട്. ഗൈനക് ഡിപ്പാർട്ട്മെന്റ് വിട്ടു വരുന്നത് എനിക്ക് അല്പം വിഷമമുള്ള കാര്യമാണ്… " റൂബൻ വളരെ തന്ത്രപരമായി പറഞ്ഞു…

ഫിലിപ്പ് ചിരിച്ചു. " നീ പൂർണ്ണമായും അങ്ങോട്ട് മാറണ്ട റൂബൻ. വീക്കെൻഡുകളിൽ നീ അവിടെ പോയി കാര്യങ്ങൾ മാനേജ് ചെയ്താൽ മതി. ബാക്കി സമയം നിനക്ക് ഇവിടെ സിനിയുടെ കൂടെത്തന്നെ തുടരാം... നിന്റെ ട്രാവൽ കാര്യങ്ങൾക്കായുള്ള അറേഞ്ചമെന്റ്സൊക്കെ നമുക്ക് ചെയ്യാം… “
റൂബൻ സിനിയെ നോക്കി ഒന്ന് കണ്ണുചിമ്മി.

ഫിലിപ്പ് പോലും അറിയാതെ തങ്ങൾക്ക് ഒരുമിച്ച് യാത്ര ചെയ്യാനുള്ള അവസരങ്ങൾ കൂടി തുറന്നു കിട്ടുകയാണെന്ന് അവനു മനസ്സിലായി…

" ശരി സർ... സർ ഇത്രയും വിശ്വസിക്കുന്ന സ്ഥിതിക്ക് ഞാൻ റെഡിയാണ്… " റൂബൻ കൈ കൊടുത്തു.

അവർ പുറത്തിറങ്ങിയപ്പോൾ ഹോസ്പിറ്റൽ ഇടനാഴിയിൽ വെച്ച് റൂബൻ സിനിയുടെ അടുത്തേക്ക് നീങ്ങി നടന്നു. " മാം കണ്ടോ... ഫിലിപ്പ് സർ തന്നെ നമുക്ക് വഴികൾ തുറന്നു തരുന്നു. ഇനി അബുദബിയിൽ എല്ലാ കാര്യത്തിനും നമ്മൾ രണ്ടുപേരും മാത്രമായിരിക്കും... "

സിനി ഒന്ന് ചുറ്റും നോക്കി. " റൂബൻ... ഫിലിപ്പ് നിന്നെ ഒരുപാട് വിശ്വസിക്കുന്നുണ്ട്. അത് ഓർക്കുമ്പോൾ എനിക്ക് പേടിയാകുന്നു. നമ്മൾ ആളെ ചതിക്കുകയല്ലേ…? "

റൂബൻ നിന്നു. അവൻ സിനിയുടെ കണ്ണുകളിലേക്ക് ഉറ്റുനോക്കി. " സിനീ… സ്നേഹത്തിനു ചതിയും വഞ്ചനയുമൊന്നൂല്ല… ജസ്റ്റ് ലവ് ആന്റ് ലവ് മേക്കിഗ്... ഓക്കേ… അതുകൊണ്ട് ഈ പ്രോജക്റ്റ് നമുക്ക് പ്രയോജനപ്പെടുത്താം… ദാറ്റ്സിറ്റ്… "

💬 Comments

View all comments