0%

Chapter Title : സ്വർണ്ണക്കൂട് [കബനീനാഥ്]

Author : കബനീനാഥ് Read All Parts 73.9K

അവൾ വിറയ്ക്കുന്ന കൈകൾ കൊണ്ട് തന്റെ കുർത്തയുടെ ചുളിവുകൾ മാറ്റാനും മുടി ഒതുക്കാനും ശ്രമിച്ചു.

റൂബൻ ഒട്ടും പരിഭ്രമിക്കാതെ, മുഖത്ത് ഒരു കള്ളച്ചിരിയോടെ അടുത്തുള്ള കസേരയിലേക്ക് നീങ്ങിയിരുന്നു. അവൻ തന്റെ സ്റ്റെതസ്കോപ്പ് ശരിയാക്കി ഒരു മെഡിക്കൽ ഫയൽ കയ്യിലെടുത്തു. സിനി പതുക്കെ വാതിലിനടുത്തേക്ക് നടന്നു. അവളുടെ ഹൃദയം വാരിയെല്ലുകൾ തകർക്കും വിധം തുടികൊട്ടുന്നുണ്ടായിരുന്നു…

വാതിൽ തുറന്നപ്പോൾ മുന്നിൽ നേഴ്സ് മേരി. കയ്യിൽ ഒരു ഇൻജക്ഷൻ ട്രേയുമായി നിൽക്കുകയാണ്.
" മാഡം... ബെഡ് നമ്പർ 108-ലെ പേഷ്യന്റിന് വല്ലാതെ വേദനയുണ്ട്. മാഡം ഉറങ്ങുകയാണോ എന്ന് കരുതി... " മേരിയുടെ കണ്ണുകൾ സിനിയുടെ മുഖത്ത് തറഞ്ഞുനിന്നു. സിനിയുടെ വിയർത്തൊട്ടിയ നെറ്റിയും, പടർന്ന ലിപ്സ്റ്റിക്കും, വല്ലാതെ കിതയ്ക്കുന്ന നെഞ്ചും മേരിയുടെ പരിചയസമ്പന്നമായ കണ്ണുകളിൽ നിന്നും മറച്ചുപിടിക്കാൻ സിനിക്ക് കഴിഞ്ഞില്ല…

" ഏയ്... ഇല്ല മേരി... ഞാൻ... ഞാൻ ഡോക്ടർ റൂബനുമായി ആ സിസേറിയൻ കേസിന്റെ റിപ്പോർട്ട് ഡിസ്കസ് ചെയ്യുകയായിരുന്നു. എന്താ പ്രശ്നം?" സിനി പരമാവധി ശാന്തത അഭിനയിക്കാൻ ശ്രമിച്ചു.
മേരി പതുക്കെ മുറിക്കുള്ളിലേക്ക് ഒന്ന് നോക്കി. അവിടെ റൂബൻ അതീവ ഗൗരവത്തിൽ ഫയൽ നോക്കി ഇരിക്കുന്നു. പക്ഷേ മുറിയിലെ വായുവിൽ അപ്പോഴും പടർന്നു നിന്നിരുന്ന ആ ഒരു 'മണം'... ഒരു പുരുഷനും സ്ത്രീയും തമ്മിലുള്ള ആ ലഹരിയുടെ ഗന്ധം മേരി തിരിച്ചറിയുമോ എന്ന ഒരു ഭയം സിനിക്കുണ്ടായി…

" പേഷ്യന്റിന് അമിതമായ ബ്ലീഡിങ് ഉണ്ട് മാഡം. ഒന്ന് വരണം… " മേരിയുടെ സ്വരത്തിൽ ഒരു പ്രത്യേക ഗൗരവം ഉണ്ടായിരുന്നു…

" ശരി മേരി... ഞാൻ ഇപ്പോൾ വരാം… " സിനി പറഞ്ഞു.

💬 Comments

View all comments