Chapter Title : സ്വർണ്ണക്കൂട് [കബനീനാഥ്]
ഒരു പ്രത്യേക ചന്തമാണ്. നാളെ വൈകിട്ടല്ലേ ഫ്ലൈറ്റ്…? രാവിലെ ഹോസ്പിറ്റലിൽ വരുന്നുണ്ടല്ലോ അല്ലേ…? " അവൻ ഒരു കള്ളച്ചിരിയോടെ നടന്നു നീങ്ങി.
വൈകുന്നേരം വില്ലയിൽ ഫിലിപ്പും സിനിയും ഫിയയും നാട്ടിലേക്ക് പോകാനുള്ള അവസാന വട്ട പാക്കിംഗിലായിരുന്നു.
"സിനി, നാളെ രാവിലെ എനിക്ക് ഹോസ്പിറ്റലിൽ വരെ പോണം… ചെയർമാനെ ഒന്ന് കണ്ട് കുറച്ചു പേപ്പറിൽ സൈൻ വാങ്ങാനുണ്ട്… അതു കഴിഞ്ഞു വന്നട്ടു ഇവിടെ നിന്നു എയർപോർട്ടിലേക്ക് പോകാം… റൂബൻ നമ്മളെ ഡ്രോപ്പ് ചെയ്യും… " ഫിലിപ്പ് തന്റെ ടൈ ഊരി കൊണ്ട് പറഞ്ഞു.
സിനി ഒന്ന് നടുങ്ങി. " അതിന്... ടാക്സി വിളിച്ചാൽ പോരെ ഫിലിപ്പ്…? എന്തിനാ അവനെ ബുദ്ധിമുട്ടിക്കുന്നത്…? "
"ബുദ്ധിമുട്ടൊന്നുമില്ല സിനി. അവൻ നമ്മുടെ കുട്ടിയെപ്പോലെയല്ലേ…? അവൻ തന്നെയാ പറഞ്ഞത് എയർപോർട്ടിൽ വിടാമെന്ന്… "
സിനി ഒന്നും മിണ്ടിയില്ല. ഫിലിപ്പിന്റെ ഈ 'അമിത വിശ്വാസം' അവളിൽ ഒരു വലിയ ഭാരമായി മാറി…
പിറ്റേന്ന് രാവിലെ ഫിലിപ്പ് നേരത്തെ തന്നെ ഹോസ്പിറ്റലിലേക്ക് തിരിച്ചു. ചെയർമാനെ കണ്ട് സംസാരിച്ച്, ആവശ്യമായ പേപ്പറുകളിൽ സൈൻ വാങ്ങിയ ശേഷം അദ്ദേഹം വേഗത്തിൽ വീട്ടിലേക്ക് മടങ്ങിയെത്തി. അപ്പോഴേക്കും സിനിയും ഫിയയും യാത്രയ്ക്കായി പൂർണ്ണമായും തയ്യാറെടുത്ത് നിൽക്കുകയായിരുന്നു…
സിനിയുടെ ഉള്ളിൽ ഒരുതരം അസ്വസ്ഥത നീറുന്നുണ്ടായിരുന്നു. എയർപോർട്ടിലേക്ക് പോകാൻ ടാക്സി മതിയെന്ന് അവൾ ഒരിക്കൽ കൂടി ഫിലിപ്പിനോട് പറയാൻ ആഞ്ഞതാണ്, പക്ഷേ അപ്പോഴേക്കും റൂബന്റെ ബ്ലാക്ക് ഔഡി സെഡാൻ മുറ്റത്ത് വന്നു നിന്നു…
റൂബൻ കാറിൽ നിന്നിറങ്ങി ഒന്നു ചിരിച്ചു
“ ഞാൻ ലേറ്റായോ സാർ…?
“ നോ… ഓൺ ടൈമ്… ” ഫിലിപ്പ് പറഞ്ഞു
💬 Comments
View all comments