0%

Chapter Title : സ്വർണ്ണക്കൂട് [കബനീനാഥ്]

Author : കബനീനാഥ് Read All Parts 73.9K

" റൂബൻ സെലക്ട് ചെയ്ത വാച്ച് ഫെലിക്സിന് കാണിച്ചു കൊടുത്തു.

"അത് സത്യം!… " ഫെലിക്സ് റൂബന്റെ തോളിൽ തട്ടി.

" ചേട്ടൻ ശരിക്കും ഒരു മെന്റർ മാത്രമല്ല, ഞങ്ങളുടെ ഫാമിലിയിലെ ഒരാളായി തന്നെ മാറിപ്പോയി… "

" പിന്നെ... നീയിപ്പോ പുതിയ കാര്യമാണോ പറയുന്നത്…? " റൂബൻ ചിരിച്ചുകൊണ്ട് ബില്ല് പേ ചെയ്തു.

ബാഗുകൾ നിറയെ സന്തോഷവുമായി അവർ മാളിൽ നിന്നിറങ്ങുമ്പോൾ, ഫെലിക്സിന്റെ മനസ്സിൽ അനിയത്തിക്കു കിട്ടാൻ പോകുന്ന സർപ്രൈസിനെ കുറിച്ചുള്ള ചിന്തയായിരുന്നു. റൂബന്റെ കരുതൽ അവൻ ഒരിക്കൽ കൂടി തൊട്ടറിഞ്ഞു. എന്നാൽ അതിലും വലിയ സർപ്രൈസ്ണ് തന്റെ മമ്മിക്കുള്ളതെന്നവനറിഞ്ഞതേയില്ല….

അടുത്ത ദിവസം ഫെലിക്സ് തന്റെ അവധി കഴിഞ്ഞ് നാട്ടിലേക്ക് തിരിച്ചു പോയി…

അടുത്ത കുറച്ചു ദിവസങ്ങൾ സിനിയെ സംബന്ധിച്ചിടത്തോളം തിരക്കിന്റേതായിരുന്നു. ഫിയയുടെ അഡ്മിഷൻ കാര്യങ്ങൾക്കായി നാട്ടിൽ പോകാനുള്ള ഷോപ്പിംഗും ഹോസ്പിറ്റലിലെ ബാക്കി കേസുകൾ തീർക്കാനുള്ള ഓട്ടവും. ഇതിനിടയിൽ റൂബനെ ഒന്ന് തനിച്ച് കാണാനോ സംസാരിക്കാനോ അവൾക്ക് സമയം കിട്ടിയില്ല… എന്നാൽ റൂബനവളുടെ പിന്നാലെ തന്നുണ്ടായിരുന്നു ഒരു നിഴൽ പോലെ…

ഇടക്കൊരു ദിവസം ഹോസ്പിറ്റലിൽ വെച്ച് തിയേറ്ററിലേക്ക് പോകുന്ന വഴിയിൽ റൂബൻ സിനിയെ ക്രോസ് ചെയ്തു. ആരും ശ്രദ്ധിക്കാത്ത ഒരു സെക്കൻഡിൽ അവൻ അവളുടെ അടുത്തേക്ക് അല്പം ചേർന്ന് നടന്നു.

" ഡ്രസ്സ് ഒക്കെ പാക്ക് ചെയ്തോ സിനിക്കുട്ടി…? " അവൻ വളരെ താഴ്ന്ന സ്വരത്തിൽ ചോദിച്ചു. സിനി ഞെട്ടി ചുറ്റും നോക്കി. ആരും കേട്ടിട്ടില്ല.

" റൂബൻ... മര്യാദയ്ക്ക് സംസാരിക്കൂ. ഇത് ഹോസ്പ്പിറ്റലാണ്... " സിനി ഗൗരവം നടിച്ചു.

" ദേഷ്യം വരുമ്പോൾ നിങ്ങൾക്ക്

💬 Comments

View all comments