Chapter Title : സ്വർണ്ണക്കൂട് [കബനീനാഥ്]
കൂടെ നിന്നത് കൊണ്ടാണ് എനിക്ക് പല കാര്യങ്ങളും എളുപ്പമായത്. അത് തന്നെയായിരിക്കും ഞാൻ അവൾക്കും കൊടുക്കാൻ പോകുന്നത്… " ഫെലിക്സിന്റെ ശബ്ദത്തിൽ വലിയൊരു കൃതജ്ഞതയുണ്ടായിരുന്നു…
കാർ പാർക്കു ചെയ്ത് മാളിലെ ചെറിയ തിരക്കിലൂടെ അവർ നടന്നു… ഫെലിക്സ് ട്രോളിയിൽ എന്തൊക്കെയോ നറച്ചു കൊണ്ടിരുന്നു…
ലേഡീസ് സെക്ഷനിലൂടെ നടക്കുമ്പോൾ ഒരു കടും നീല നിറത്തിലുള്ള മനോഹരമായ ഒരു ലോങ്ങ് ഫ്രോക്കിന് മുന്നിൽ റൂബൻ പെട്ടെന്ന് നിന്നു. അതിന്റെ ക്ളാസിക് ഡിസൈനും സിമ്പിൾ ലുക്കും റൂബനെ വല്ലാതെ ആകർഷിച്ചു…
" എന്താ ചേട്ടാ... ഇത് ആർക്കാ…? എവിടേലും കുടുങ്ങിയോ… " ഫെലിക്സ് പെട്ടന്ന് അടുത്തേക്ക് വന്നു ചോദിച്ചു.
റൂബൻ ആ ഡ്രസ്സിൽ ഒന്ന് തൊട്ടു നോക്കി, എന്നിട്ട് ചെറിയൊരു ചിരിയോടെ പറഞ്ഞു. "അല്ലടാ... ഇത് കണ്ടപ്പോ എന്റെ ഒരു ഫ്രണ്ടിന് ചേരുമെന്ന് തോന്നി… അതോണ്ടു നോക്കിന്നേ ഉള്ളൂ… ”
“ ഗേൾ ഫ്രണ്ടാണോ… ഏ…? “
“ ഏയ്… ഒന്നു പോയേടാ… “ റൂബൻ ചിരിച്ചു കൊണ്ട് അതെടുത്തു…
തുടർന്ന് അവർ ഗിഫ്റ്റ് സെക്ഷനിലേക്ക് നടന്നു. റൂബൻ അവിടെയുള്ള വാച്ചുകളുടെയും പെൻ സെറ്റുകളുടെയും ഇടയിൽ എന്തോ തിരയുകയായിരുന്നു…
" ഫിയ മോൾക്ക് എന്റെ വക ഒരു ഗിഫ്റ്റ് വേണം അതു നോക്കുവാ…! അവൾ എൻട്രൻസ് ഒക്കെ ക്ലിയറായി പഠിക്കാൻ പോകുവല്ല… " റൂബൻ പറഞ്ഞു.
ഫെലിക്സ് ചിരിച്ചു. " അവൾക്ക് പക്ഷെ എന്തിനാ ഇപ്പൊ ഇതൊക്കെ…? "
" അതൊന്നുമില്ലടാ, അവളെ പ്രോത്സാഹിപ്പിക്കേണ്ടത് നമ്മുടെ കടമയല്ലേ. നോക്കിയേ… ഈ ലേഡീസ് വാച്ച്... ഇത് അവൾക്ക് എന്നും ഒരു മെമ്മറി ആയിരിക്കും…
💬 Comments
View all comments