Chapter Title : സ്വർണ്ണക്കൂട് [കബനീനാഥ്]
പെരുമാറ്റവും... എല്ലാം ഒരു നൂലിൽ കെട്ടിയതുപോലെ അവളുടെ ചിന്തകളെ ചുറ്റിവരിഞ്ഞു…
അടുത്ത ദിവസം ഉച്ചയോടെ ഫെലിക്സ് ഹോസ്പിറ്റലിലെത്തി. കാഷ്വാലിറ്റിയുടെ സൈഡിലെ സിങ്കിൽ കൈ കഴുകി നിൽക്കുകയായിരുന്നു റൂബൻ. പിന്നിൽ നിന്ന് ആരോ തോളിൽ തട്ടിയപ്പോൾ തിരിഞ്ഞു നോക്കി. ഫെലിക്സ് ആണ്.
" ആഹാ നീ എപ്പോ എത്തി…? മാമിനെ കണ്ടില്ലേ…? " റൂബൻ ടവൽ കൊണ്ട് കൈ തുടച്ചു.
" ഇപ്പൊ എത്തിയതേയുള്ളൂ റൂബൻ ചേട്ടാ... മമ്മിയെ ഒന്ന് കണ്ടു. നമുക്ക് ഇറങ്ങിയാലോ…? ലേറ്റ് ആയാൽ പിന്നെ ഭയങ്കര ട്രാഫിക് ആയിരിക്കും... "
റൂബൻ ഒന്ന് ചിരിച്ചു.
" ഓക്കേ... നീ കാർ പാർക്കിഗിലേക്ക് നടന്നോ… ഞാൻ ഈ ഫയൽ ഒന്ന് വെച്ചിട്ട് വരാം… "
വണ്ടി മെയിൻ റോഡിലേക്ക് കടന്നപ്പോൾ റൂബൻ ഗിയർ മാറ്റി കൊണ്ട് ചോദിച്ചു, " അപ്പോ ഫിയയും നമ്മുടെ കോളേജിലാണല്ലേ... നിനക്ക് അവളുടെ കാര്യത്തിൽ നല്ല ശ്രദ്ധയും ഉത്തരവാദിത്തവും വേണം കേട്ടോ... അവൾക്ക് ഗൈഡൻസ് കൊടുക്കാൻ നീ വേണം… മെയ്ൻലി റാഗിഗ്ഗ് കിട്ടാതെ നോക്കിക്കോണം… എന്തേലും ഉണ്ടേൽ അപ്പോ വിളിക്കണം… ഐ വിൽ ഹാന്റിൽ ഇറ്റ്… "
ഫെലിക്സ് സീറ്റിലേക്ക് അല്പം കൂടി ചാഞ്ഞിരുന്നു. “ ഷുവർ ചേട്ടാ... അവളും നമ്മുടെ കൂടെ മെഡിക്കൽ ഫീൽഡിലേക്ക് വരുന്നത് കാണുമ്പോൾ ഒരു സന്തോഷം… "
" സന്തോഷം മാത്രം പോരാ, ഒരു സീനിയർ എന്ന നിലയിൽ നീ അവളെ അവിടെ സെറ്റിൽഡ് ആകാൻ സഹായിക്കണം... " റൂബൻ ഗൗരവത്തിൽ ചോദിച്ചു.
" പിന്നെ... അതൊക്കെ ഞാൻ ഏറ്റു... സത്യം പറഞ്ഞാൽ ചേട്ടൻ അന്ന്
💬 Comments
View all comments