0%

Chapter Title : സ്വർണ്ണക്കൂട് [കബനീനാഥ്]

Author : കബനീനാഥ് Read All Parts 74.1K

അവന്റെ ആ ഒരു സ്പാർക്ക്. പക്ഷേ അവൻ ഗൈനക്കോളജി തിരഞ്ഞെടുത്തത് ഞങ്ങളെ ശരിക്കും ഞെട്ടിച്ചു കളഞ്ഞു… "

സിനിയുടെ ഹൃദയം ചെറുതായിടിച്ചു…
"എന്താ സർ അങ്ങനെ പറഞ്ഞത്?" ഫിലിപ്പ് ചോദിച്ചു.

" റൂബന് ഡിസിഷൻ മേക്കിംഗിലുള്ള ഒരു 'അപ്പർ-ഹാൻഡ്' അത് അപാരമാണ്. ആ ഒരു... ഏത് ക്രിട്ടിക്കൽ സിറ്റുവേഷനിലും അവൻ കാണിക്കുന്ന ഒരു ധൈര്യം, ഹിസ് സ്പോണ്ടേനിയസ് ആക്ഷൻ... അവൻ ശരിക്കും ഒരു സർജൻ മെറ്റീരിയൽ ആയിരുന്നു… അവൻ ഒരു കാർഡിയോ തൊറാസിക് സർജനോ അല്ലെങ്കിൽ ന്യൂറോ സർജനോ ആകുമെന്നാണ് ഞങ്ങൾ എല്ലാവരും കരുതിയത്... പക്ഷേ പി.ജി അവൻ ഗൈനക്കോളജി എടുത്തപ്പോൾ ഞങ്ങൾളൊക്കെ ചോദിച്ചു. അവന് പക്ഷേ കൃത്യമായ ഒരു പ്ലാൻ ഉണ്ടായിരുന്നു ഗൈനക് തന്നെ മതിയൊന്ന്… എന്തോ ഒരു ലക്ഷ്യം അവനെ ഗൈനക്കോളജിയിലേക്ക് നയിച്ചതുപോലെ തോന്നി… “
ഡോക്ടർ സമീർ ഒന്ന് ചിരിച്ചു. " നല്ല ടാലന്റഡ് പയ്യനാണ്. ദുബായിൽ അവന്റെ ആ ഒരു കഴിവ് നിങ്ങൾ വേണ്ട രീതിയിൽ ഉപയോഗിക്കണം ഫിലിപ്പ്. കാരണം അവനെപ്പോലെയുള്ളവർ വെറുതെ ഒരു രാജ്യത്ത് നിന്ന് മറ്റൊരു രാജ്യത്തേക്ക് വരുന്നത് വെറുമൊരു ശമ്പളത്തിന് മാത്രം വേണ്ടിയാവരുത്… "

സിനി തലയാട്ടി. " അതെ, അത് ഞാനും ശ്രദ്ധിച്ചിട്ടുണ്ട്. ഹി ഈസ് അസ്സിസ്റ്റിംഗ് മീ നൗ... "

ഫിലിപ്പ് അത് കേട്ട് ഒന്ന് ചിരിച്ചു. " അതൊക്കെ ഓരോരുത്തരുടെ പേഴ്സണൽ താല്പര്യമല്ലേ ഡോക്ടർ... "

തൊട്ടടുത്തിരുന്ന സിനിയുടെ ഉള്ളിൽ ഒരു വെള്ളിടി വെട്ടിയതുപോലെ തോന്നിയെങ്കിലും അവൾ ഒന്നും മിണ്ടിയില്ല… അവളുടെ മനസ്സ് പിന്നിലേക്ക് പാഞ്ഞു. റൂബൻ പറഞ്ഞിരുന്ന ആ 'നാല് വർഷങ്ങൾ'...

💬 Comments

View all comments