0%

Chapter Title : സ്വർണ്ണക്കൂട് [കബനീനാഥ്]

Author : കബനീനാഥ് Read All Parts 74.1K

തന്നെ ആദ്യമായി കണ്ട ആ നിമിഷം...
'അവൻ എനിക്ക് വേണ്ടി മാത്രമാണോ ഈ പ്രൊഫഷൻ തിരഞ്ഞെടുത്തത്? എന്റടുത്ത് എത്താൻ വേണ്ടി അവൻ അവന്റെ താല്പര്യങ്ങൾ വരെ മാറ്റിവെച്ചോ?' ഈ ചിന്ത സിനിയുടെ ഹൃദയമിടിപ്പ് കൂട്ടി. അവളോടുള്ള റൂബന്റെ പ്രണയം വെറുമൊരു ശാരീരിക ആകർഷണമല്ല, മറിച്ച് വർഷങ്ങളായി അവൻ പ്ലാൻ ചെയ്ത് നേടിയെടുത്ത ഒന്നാണെന്ന് അവൾക്ക് തോന്നി. ആ തിരിച്ചറിവിൽ റൂബനോടുള്ള അവളുടെ ബഹുമാനവും ഇഷ്ടവും ഒരേ സമയം വർദ്ധിച്ചു….

വൈകുന്നേരം അവർ ഫെലിക്സിന്റെയും ഫിയയുടെയും കൂടെ കോളേജ് കഫറ്റീരിയയ്ക്ക് മുന്നിലൂടെ നടക്കുകയായിരുന്നു.
" മമ്മി... എന്താ ആലോചിക്കുന്നത്…? " ഫെലിക്സ് സിനിയുടെ തോളിൽ കൈ വെച്ച് കൊണ്ട് ചോദിച്ചു.

" ഒന്നുമില്ലടാ... റൂബനെക്കുറിച്ച് പ്രൊഫസർ പറഞ്ഞ കാര്യങ്ങൾ ആലോചിക്കുകയായിരുന്നു… " സിനി പതുക്കെ പറഞ്ഞു.

" ആ പുള്ളി ഒരു ലെജൻഡ് ആണ് മമ്മി. ഇവിടെ എല്ലാവർക്കും റൂബൻ ചേട്ടനെ വലിയ കാര്യമാണ്. പക്ഷേ ആളെന്തിനാ ദുബായ്ക്ക് പോയതെന്ന് ഇപ്പളും ഇവിടുത്തെ ജൂനിയേഴ്സ് ചോദിക്കാറുണ്ട്… " ഫെലിക്സ് ചിരിച്ചു.

സിനി തന്റെ മൂക്കുത്തിയിൽ പതുക്കെ ഒന്നു വിരലുകൾ ഓടിച്ചു. ദുബായിലെ ആ വലിയ വില്ലയേക്കാൾ, ഈ കോളേജ് വരാന്തകളിൽ ഇപ്പോൾ അവൾക്ക് കൂടുതൽ പ്രിയം തോന്നി. കാരണം, ഇവിടെയാണ് റൂബൻ തനിക്ക് വേണ്ടി സ്വപ്നങ്ങൾ കണ്ടു തുടങ്ങിയത്…

അന്ന് രാത്രി കുടുംബ വീട്ടിൽ തിരിച്ചെത്തി ഫിലിപ്പ് ഉറങ്ങിക്കഴിഞ്ഞപ്പോൾ സിനി ബാൽക്കണിയിൽ വന്ന് നിന്നു. നാട്ടിലെ ആ തണുത്ത കാറ്റിൽ അവൾ റൂബനെ വല്ലാതെ മിസ്സ് ചെയ്തു. അവൾ പതുക്കെ അവന് ഒരു മെസ്സേജ് അയച്ചു.

" ഇന്ന്

💬 Comments

View all comments