0%

Chapter Title : സ്വർണ്ണക്കൂട് [കബനീനാഥ്]

Author : കബനീനാഥ് Read All Parts 74.2K

നിന്റെ പ്രൊഫസർ സമീർ ഡോക്ടറെ കണ്ടു. നീ എന്തിനാണ് ഗൈനക്കോളജി തിരഞ്ഞെടുത്തതെന്ന് അദ്ദേഹം ചോദിക്കുന്നുണ്ടായിരുന്നു... "
സെക്കന്റുകൾക്കുള്ളിൽ മറുപടി വന്നു.
" എന്തിനാണെന്ന് അദ്ദേഹത്തിന് അറിയില്ലെങ്കിലും നിങ്ങൾക്ക് അറിയാമല്ലോ സിനീ... ചില ലക്ഷ്യങ്ങളിൽ എത്താൻ വഴി മാറ്റേണ്ടി വരും. ആ വഴി ആണ് ഇപ്പോൾ എന്നെ നിങ്ങളുടെ ഹൃദയത്തിലേക്കെത്തിച്ചത്..."

“ വെൻ ആർ യൂ കമിഗ് ബാക്ക്… ഐ മിസ്സ് യൂ സോ ബാഡ്ലി ഹിയർ… “
സിനി ആ മെസ്സേജ് വായിച്ച് ഒരു ടീനേജ് പെൺകുട്ടിയെപ്പോലെ ലജ്ജിച്ചു. അവൾക്ക് ഇപ്പോൾ റൂബനെ ഒന്ന് കാണണം എന്ന് തോന്നി.

“ വിൽ കം സൂൺ ടാാ… യൂ ടേക് കെയർ… “

സിനി മെസ്സേജ് അയച്ചതിനു ശേഷം തന്റെ വിറയ്ക്കുന്ന കൈകൾ നെഞ്ചോട് ചേർത്തു വെച്ചു…
റൂബൻ അവളുടെ ആത്മാവിനെ വിഴുങ്ങുന്ന ഒരു ലഹരിയായി മാറിയിരുന്നു. ദുബായിലേക്ക് തിരികെ എത്തുമ്പോൾ റൂബനെ എങ്ങനെ നോക്കും എന്ന് അവൾക്ക് ഒരു നിമിഷം ഭയമോ ആഗ്രഹമോ ഒക്കെ തോന്നിപ്പോയി….

അഡ്മിഷൻ നടപടികൾ ഒക്കെ പൂർത്തിയാക്കി അഞ്ചാം ദിവസം ഫിലിപ്പ് ദുബായിലേക്ക് മടങ്ങി. ഹോസ്പിറ്റലിൽ ഒരു ഓഡിറ്റ് ഉള്ളതുകൊണ്ട് അയാൾക്ക് കൂടുതൽ നിൽക്കാൻ കഴിയില്ല. സിനി മക്കളെ സെറ്റിൽ ചെയ്യിക്കാനും വീട്ടുകാരുടെ ഒക്കെ കൂടെ കുറച്ചു ദിവസം നിൽക്കാനുമായി കോട്ടയത്ത് തന്റെ തറവാട് വീട്ടിലാണ്. അച്ഛനും അമ്മയും മരിച്ചതിനുശേഷം സഹോദരൻ സിബിയും കുടുംബവുമാണ് അവിടെ താമസം. വീടിന്റെ ഉമ്മറത്തെ ചാരുകസേരയിൽ ഇരിക്കുമ്പോൾ സിനിക്ക് വല്ലാത്തൊരു സമാധാനം തോന്നി. മുറ്റത്തെ മാവും പ്ലാവും, ദൂരെ മീനച്ചിലാറിന്റെ നേർത്ത മർമ്മരവും... ദുബായിലെ ആ സ്ഫടിക

💬 Comments

View all comments