0%

Chapter Title : സ്വർണ്ണക്കൂട് [കബനീനാഥ്]

Author : കബനീനാഥ് Read All Parts 74.3K

മാളികയേക്കാൾ എന്തുകൊണ്ടും തനിക്ക് പ്രിയപ്പെട്ടത് ഇതാണെന്ന് അവൾക്ക് തോന്നി…

" സിനിമോളെ... നീ ആ മൂക്കുത്തി ഇട്ടപ്പോൾ നിനക്ക് പഴയ ആ പത്താം ക്ലാസ്സുകാരിയുടെ ലുക്ക് വന്നിട്ടുണ്ട്. ഫിലിപ്പ് സമ്മതിച്ചോ ഇപ്പോ മൂക്കു കുത്താൻ…? " സിബിയുടെ ഭാര്യ റീന അടുക്കളയിൽ നിന്ന് ചായയുമായി വന്ന് ചോദിച്ചു.

സിനി ഒന്ന് ലജ്ജിച്ചു. " അതിനെന്നതാ റീനച്ചേച്ചി... പുള്ളിക്ക് ഇതിലൊന്നും വലിയ താല്പര്യമില്ല. മോൾക്ക് വേണമെന്ന് പറഞ്ഞപ്പോൾ ഞാനും ചുമ്മാ ഒന്ന് ട്രൈ ചെയ്തു… "

സിനി മനപ്പൂർവ്വം കള്ളം പറഞ്ഞതാണ്. റൂബൻ തന്റെ മുഖത്ത് തൊട്ട് ആ മൂക്കുത്തി അണിയിച്ച നിമിഷം അവൾ വെറുതേ ഓർത്തു. അവളുടെ വിരലുകൾ അറിയാതെ ആ ഡയമണ്ട് സ്റ്റഡിൽ ഒന്ന് തൊട്ടു…

രാത്രി പത്തു മണി കഴിഞ്ഞു. വീട്ടിൽ എല്ലാവരും ഉറങ്ങിക്കഴിഞ്ഞു. സിനി തന്റെ പഴയ മുറിയിലെ ജനാലയ്ക്കൽ നിന്നു. പുറത്ത് ചീവീടുകളുടെ കരച്ചിൽ മാത്രം. പെട്ടെന്ന് അവളുടെ ഫോൺ വൈബ്രേറ്റ് ചെയ്തു. റൂബൻ!

സിനി പതുക്കെ ബാത്ത്റൂമിലേക്ക് കയറി വാതിൽ ലോക്ക് ചെയ്തു. ഷവർ പതുക്കെ തുറന്നു വിട്ടു. ആ ശബ്ദത്തിനിടയിൽ അവൾ കാൾ അറ്റൻഡ് ചെയ്തു.

" ഹലോ... റൂബൻ? എന്തിനാ ഈ സമയത്ത് വിളിക്കുന്നത്…? " സിനി ശബ്ദം താഴ്ത്തി ചോദിച്ചു.

" സിനിക്കുട്ടാ ... അവിടെ എല്ലാവരും ഉറങ്ങിയോ? എന്നാ പരിപാടി…? ആകാശം നോക്കി നിൽപ്പാണോ…? " റൂബന്റെ ശബ്ദത്തിൽ വല്ലാത്തൊരു വശ്യതയുണ്ടായിരുന്നു.

" നീ എങ്ങനെ അറിഞ്ഞു? ഞാൻ ശരിക്കും അവിടെ നിൽക്കുകയായിരുന്നു. റൂബൻ...? "

" സിനീ... ഇവിടെ നിങ്ങളുടെ ആ ക്യാബിൻ

💬 Comments

View all comments