Chapter Title : സ്വർണ്ണക്കൂട് [കബനീനാഥ്]
വിളിച്ചോ…? "
" ഇല്ല സിബിച്ചാ... ഹോസ്പിറ്റലിൽ കുറച്ച് കേസുകൾ ഉണ്ട്. അവിടെ എല്ലാം മാനേജ് ചെയ്യുന്നത് ഒരു ജൂനിയർ ഒറ്റയ്ക്കാ… അത് ശരിയാവില്ല... "
സിബി ഒന്ന് ചിരിച്ചു. " നല്ലതാ... നിന്നെപ്പോലെ വർക്ക് ഹോളിക്കായ ഒരു ഡോക്ടറെ ആ ജൂനിയറിന് കിട്ടിയത് തന്നെ അവന്റെ ഭാഗ്യം… "
ഭാഗ്യമോ അതോ തന്റെ പതനമോ എന്ന് സിനിക്ക് ആ നിമിഷം തോന്നി. പക്ഷേ ദുബായിലേക്ക് തിരികെ പോകാൻ അവൾക്ക് വല്ലാത്തൊരു തിടുക്കമായിരുന്നു. എയർപോർട്ടിലേക്ക് പോകാൻ ടാക്സി വന്നപ്പോൾ അവൾ റൂബന് ഒരു മെസ്സേജ് അയച്ചു…
" ഞാൻ ഇറങ്ങി. നാളെ രാവിലെ ദുബായിൽ എത്തും. ഫിലിപ്പ് വരാൻ സാധ്യതയില്ല, നീ എയർപോർട്ടിൽ വരുമോ…? "
മറുപടി ഉടനെ വന്നു. " ഞാൻ അവിടെ ഉണ്ടാകും സിനീക്കുട്ടാ. എന്റെ കണ്ണും മെയ്യും ആ അറൈവൽ ഗേറ്റിൽ ആയിരിക്കും. വെയിറ്റിംഗ് ഫോർ മൈ വൈറ്റ് റോസ്… "
BACK TO DUBAI…
സിനി വിമാനത്തിൽ ഇരിക്കുമ്പോൾ അവളുടെ മനസ്സ് അങ്ങകലെ ദുബായ് എയർപോർട്ടിലായിരുന്നു. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ അപകടത്തിലേക്കാണ് താൻ നടന്നു കയറുന്നത് എന്ന് അവൾക്ക് അറിയാമായിരുന്നു, എങ്കിലും അവൾക്ക് ആ യാത്ര മാറ്റിവെക്കാൻ കഴിയില്ലായിരുന്നു.
ദുബായ് എയർപോർട്ടിലെ ആ തിരക്കിനിടയിലും സിനിയുടെ ഉള്ളിൽ ഒരു കൊച്ചു കുട്ടിയുടെ പരിഭ്രമമായിരുന്നു. എമിഗ്രേഷൻ കഴിഞ്ഞ് ബാഗേജും എടുത്ത് പുറത്തേക്ക് നടക്കുമ്പോൾ അവൾ തന്റെ മുടി ഒന്നുകൂടി ഒതുക്കി. കണ്ണാടിയിൽ നോക്കാതെ തന്നെ അവൾക്കറിയാമായിരുന്നു തന്റെ മുഖത്ത് ഒരു പ്രത്യേക ആകാംക്ഷയുണ്ടെന്ന്.
അറൈവൽ ഗേറ്റിന്റെ ഓട്ടോമാറ്റിക് വാതിലുകൾ തുറന്നപ്പോൾ, ആൾക്കൂട്ടത്തിന്
💬 Comments
View all comments