Chapter Title : സ്വർണ്ണക്കൂട് [കബനീനാഥ്]
നടുവിൽ റൂബനെ കണ്ടു. ഒരു വെള്ള ലിനൻ ഷർട്ടും നേവി ബ്ലൂ പാന്റും ധരിച്ച്, കയ്യിൽ കാർ കീയും കറക്കി അവൻ നിൽക്കുന്നു. അവനെ കണ്ടതും സിനിയുടെ ഹൃദയമിടിപ്പ് ഒന്ന് കൂടി.
റൂബൻ അവളെ കണ്ടതും ആ വശ്യമായ പുഞ്ചിരി നൽകി അടുത്തേക്ക് വന്നു.
" വെൽക്കം ബാക്ക് മൈ ഡിയർ…! നമ്മുടെ സ്വന്തം കോട്ടയം കാറ്റും വെള്ളവും ഒക്കെ കുടിച്ച് ആകെ ഒരു ഫ്രഷ്നസ് ഉണ്ടല്ലോ… " റൂബൻ അവളുടെ ബാഗ് വാങ്ങിക്കൊണ്ട് വളരെ സ്വാഭാവികമായി പറഞ്ഞു. ചുറ്റുമുള്ളവർക്ക് അവർ ഒരു മാന്യനായ കപ്പിൾസ് മാത്രം…
സിനി ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു. " മ്മ്... നാട്ടിൽ നല്ല മഴയായിരുന്നു. ഇവിടെ വല്ലാത്ത ചൂട്… "
അവർ പാർക്കിംഗിലേക്ക് നടന്നു. റൂബന്റെ ഔഡിയിൽ കയറി എസി ഓൺ ചെയ്തപ്പോൾ സിനിക്ക് വല്ലാത്തൊരു ആശ്വാസം തോന്നി.
കാർ എയർപോർട്ടിൽ നിന്നും ഷെയ്ഖ് സായിദ് റോഡിലേക്ക് പ്രവേശിച്ചു.
" ഫിലിപ്പ് വന്നിട്ടുണ്ടാകുമോ വില്ലയിൽ? " സിനി പതുക്കെ ചോദിച്ചു.
" ഇല്ലെടാ... സാർ രാവിലെ തന്നെ അബുദാബിയിലെ ക്ലിനിക്കിലേക്ക് പോയി. വരാൻ ലേറ്റ് ആകുമാരിക്കും. അതുകൊണ്ടല്ലേ ഞാൻ വന്നത്… " റൂബൻ ഡ്രൈവ് ചെയ്യുന്നതിനിടയിൽ അവളെ ഒന്ന് പാളി നോക്കി…
" നാട്ടിലെ വിശേഷങ്ങൾ പറ... ഫെലിക്സും ഫിയയും ഒക്കെ എന്തു പറയുന്നു…? ഫിയ സെറ്റില്ഡ് ആയില്ലേ…? "
" മ്മ്മ് ഓക്കേ… ഹോപ്പ് സോ… ബട്ട് ഐ മിസ്സ് ദെമ്…"
“ ദാറ്റ്സ് നോർമൽ… “ റൂബൻ ഒന്ന് ചിരിച്ചു…
“ ദെൻ വാട്ട്സ് ന്യൂസ് ഹിയർ… “
💬 Comments
View all comments