0%

Chapter Title : സ്വയംവരവധു [കൊമ്പൻ]

Author : കൊമ്പൻ Read All Parts 2.7K

സെറ്റും മുണ്ടും ധരിച്ചുകൊണ്ട് ഉമ്മറത്തേക്ക് വന്നു. അവളുടെ കയ്യില് വാട്ടിയ വാഴയിൽ പൊതിഞ്ഞ ചോറുമുണ്ടായിരുന്നു. ഒപ്പം ചമ്മന്തിപൊടിയും മുട്ടപൊരിച്ചതും ചക്ക ഉപ്പേരിയും. ധ്വനി അധികമൊന്നും കഴിക്കാത്ത കുട്ടിയാണെന്ന് നന്ദിനിക്ക് പലപ്പോഴും പരാതിയുണ്ടായിരുന്നു. ഭർത്താവ് അവരെ ഉപേക്ഷിച്ചു പോയിട്ടും ആ അമ്മ മക്കളെ നല്ലപോലെ വളർത്തി. അതിന്റെ ഗുണം ആ കുടുംബത്തു കാണാനും ഉണ്ട്. ഒരേക്കർ വരുന്ന പുരയിടവും രണ്ടു നിലയുള്ള ടെറസിട്ട വീടും മൂത്തമകൻ അനന്തൻ അധ്വാനിച്ചുണ്ടാക്കിയതാണ്.

സോഫയിൽ വെച്ചിരുന്ന ഹാൻഡ്ബാഗുമെടുത്തു ധ്വനി അവളുടെ മഞ്ഞ സ്‌കൂട്ടിയിൽ കയറി സെല്ഫ് സ്റ്റാർട്ട് അടിച്ചു. “അനന്തേട്ടൻ ഇറങ്ങിയോ അമ്മെ?” അവൾ പുഞ്ചിരിയോടെ നന്ദിനിയോട് ചോദിച്ചു. മരുമകളുടെ പ്രൗഢിയും പ്രസരിപ്പും കണ്ടു നന്ദിനി പറഞ്ഞു.

“കഴിച്ചിട്ടിറങ്ങി.”

“ശെരിയമ്മേ!” അമ്മയോട് ചിരിച്ചു യാത്ര പറഞ്ഞിട്ട് ജോലി ചെയുന്ന സ്‌കൂളിലേക്ക് അവളിറങ്ങി.

❤️❤️❤️❤️❤️❤️❤️❤️

"ഹലോ…."

"ആഹ് ധ്വനി. നീ എന്ത് ചെയ്യുവാ..."

"ഞാൻ ഊണ് കഴിഞ്ഞിരിക്കുവാ ….അമ്മയുടെ പൊതിച്ചോർ ഹിഹി! പിന്നെയീ ഹവർ ഫ്രീയാണ്, അമിത് കഴിച്ചോ ??”

“കഴിച്ചു ധ്വനി. പിന്നേയ്….എനിക്ക് ഒരു ക്ലയന്റ് മീറ്റിംഗ് ഉണ്ട് മുംബൈ യിൽ. പെട്ടന്നാ ഡിസൈഡ് ചെയ്തത് ഇപ്പോൾ തന്നെ തിരിക്കണം.”

“എന്നാലും ഇതെന്താ പെട്ടന്നു…"

“പുതിയ പ്രൊജക്റ്റ് അല്ലെടി ...അതാ ….ഒരാഴ്ചത്തെ കാര്യമല്ലേ …..പെട്ടന്ന് തിരികെ വരാം ...”

കുറച്ചു നേരത്തെ മൗനത്തിനു ശേഷം ധ്വനി ചോദിച്ചു "പാക്ക് ചെയ്യണ്ടേ, ഞാൻ വരണോ എനിക്കുച്ചക്ക് ശേഷം ഫ്രീയാണ്, മാനേജരോട് പറഞ്ഞാ ഉടനെ പോരാ..."

"ഓ വേണ്ട ധ്വനി ….നീ കേറിയിട്ട് രണ്ടാഴ്ച ആയല്ലേയുള്ളു, നീ സ്‌കൂൾ ടൈം കഴിഞ്ഞു വീട്ടിലേക്കു വന്നാ മതി,

💬 Comments

View all comments