0%

Chapter Title : സ്വപ്നങ്ങൾ, നിങ്ങൾ സ്വർഗ്ഗ കുമാരികൾ 8 [Binoy T]

Author : Binoy T Read All Parts 1.5K

ടിക്കറ്റും, പിന്നെ റൂമും ബുക്ക് ചെയ്‌തു. രണ്ടു മുറികളും, നടുവിലായി ലിവിങ് റൂം പോലെ ഉള്ള ഒരു ഗ്രാൻഡ് സ്യൂട്ടാണ് ബുക്ക് ചെയ്തത്.

ദിവസങ്ങള്‍ പിന്നെയും കടന്നു പോയി. പ്രതേകിച്ചു ഒന്നും സംഭവിക്കാതെ തന്നെ. ഞാൻ മുന്നേ പറഞ്ഞതു പോലെ അവസരങ്ങൾ ഞങ്ങളായി ഉണ്ടാക്കിയില്ല. അവസരങ്ങള്‍ ഞങ്ങളെ തേടി എത്തിയ തും ഇല്ല.

എല്ലാവരും അവരവരുടെതയ തിരക്കുകളിൽ ആയിരുന്നു.കോളേജും പാചകവും മായി ലക്ഷ്മിയും. ആശുപത്രിയും രോഗികളുമായി ഞാനും, നന്ദുട്ടിയാകട്ടെ കോൺഫറൻസ് പ്രീപറേഷനിലും. ഒത്തിരി ഇന്റർനാഷൻ ഡെലിഗേറ്റ്സ് എക്കെ വരുന്ന ഒരു കോൺഫറൻസ് ആയതുകൊണ്ട്, അവരുമായി സംസാരിച്ചു ഒരു നല്ല ഇമ്പ്രെഷൻ ഉണ്ടാക്കി എടുത്തു അവരുടെ ആരുടേയെകിലും കൂടെ PhD ചേരണം എന്നാണ് നന്ദുട്ടിയുടെ മോഹം. അതിനുപറ്റിയ ആളുകളെ കണ്ടു മുട്ടൻ ഇതിലും നല്ല അവസരം ഇല്ല എന്നാണവളുടെ ഭാഷ്യം. അത് തികച്ചു ശെരിയും ആണ്. കോൺഫെറെസിനു വരുന്നവരുടെ വർക്ക് എക്കെ നോക്കി വായിക്കുകയാണ് അവൾ ഇപ്പോൾ. പുറത്തെ യൂണിവേഴ്സിറ്റിയിൽ നിന്നും അസ്‌ട്രോഫിസിക്‌സിൽ ഒരു PhD എന്നുള്ളത് അവളുടെ സ്വപ്‌നം ആണ്. അത് എത്തിപ്പിടിക്കാൻ അവൾ ശരിക്കും പ്രയത്നിക്കുന്നുമുണ്ട്. ആദ്യമൊക്കെ അവൾ പറയുമ്പോള്‍ തമാശയോടെ എടുത്തിരുന്ന ഞാനും ലക്ഷ്മിയും, ഇപ്പോൾ അത് അങ്ങനെയല്ല എന്ന് തിരിച്ചറിഞ്ഞിരിക്കുന്നു. ഒരു ദിവസം അവൾ ഞങ്ങളെ വിട്ടു പോകും എന്നുള്ള ചിന്ത ഇടക്കെങ്കിലും ഞങ്ങളുടെ മനസ്സിൽ കേറി വരാറുണ്ട്. അത് കല്യാണം ആയിട്ടോ അല്ലെകിൽ വിദേശത്തു പഠനമായിട്ടോ എങ്ങേനെവേണേലും അകം. നന്ദുട്ടിയുടെ ജീവിതം എങ്ങെനെ വേണം എന്ന് തീരുമാനിക്കേണ്ടത് അവൾ തന്നെയാണ്. അതിൽ അധികം വേവലാതി പെട്ടിട്ടു കാര്യമില്ല. അവളുടെ സ്വപ്നങ്ങൾ യാഥാർത്യമാകാൻ

💬 Comments

View all comments