Chapter Title : സ്വപ്നങ്ങൾ, നിങ്ങൾ സ്വർഗ്ഗ കുമാരികൾ 8 [Binoy T]
കൂട്ടായി നിൽക്കുക എന്ന കടമ മാത്രമേ മാതാപിതാക്കൾ ആയ ഞങ്ങള്‍ക്കുള്ളു എന്ന് ബോധ്യം ഞങ്ങള്‍ക്ക് നല്ലതു പോലെ ഉണ്ട്.
ബാംഗ്ലൂർ പോകുന്നതിനു രണ്ടു ദിവസം മുന്നേ രാത്രി ഒരു 11 .30 എക്കെ ആയപ്പോൾ ലക്ഷ്മിയുടെ തറവാട്ടിൽ നിന്നും ഒരു ഫോൺ കാൾ വന്നു. ലക്ഷ്മിയുടെ അമ്മയെ ഹോസ്പിറ്റല്‍ ICU ആക്കിയിരിക്കുവാണെന്നു ബി.പി അല്പം കൂടുതൽ ആണെന്ന് ആയിരുന്നു സന്ദേശം . ലക്ഷ്മിയുടെ ചേട്ടൻ ആണ് വിളിച്ചത്. പേടിക്കാൻ ഒന്നും ഇല്ലന്നും, ഇപ്പോൾ ഇങ്ങോട്ടും വരേണ്ടതില്ല, ഞങ്ങൾ എല്ലാവരും ഇവിടെ ഉണ്ടെന്നും, വെറുതെ അറിയിച്ചെന്ന് ഉള്ളു എന്ന് അളിയൻ പറഞ്ഞിട്ടും ലക്ഷ്മി കൂട്ടാക്കിയില്ല.
രാത്രിതന്നെ ഞങ്ങൾ മുന്ന് പേരും പാലക്കാട്ടേക്ക് ലക്ഷിമിയുടെ തറവാട്ടിലേക്ക് തിരിച്ചു. രണ്ടു ദിവസം കഴിഞ്ഞു ബാംഗ്ലൂർ പോകാൻ ഒരുങ്ങിയിരുന്നു ഞങ്ങൾ അതിനെക്കുറിച്ച് ഒന്നും ചിന്തിച്ചു പോലും ഇല്ലാ. നന്ദുട്ടിയുടെ വളരെ പ്രിയപ്പെട്ട അമ്മാമ ആയിരുന്നു ലക്ഷ്മിയുടെ 'അമ്മ . അതിനാൽ അവളും കൂടുതൽ ഒന്നും ചിന്തിച്ചില്ല. ഞങ്ങൾ മുന്ന് പേരും കാറിൽ പാലക്കാട്ടേക്ക് അന്ന് രാത്രീ തന്നെ യാത്ര തിരിച്ചു.
നാലു മണിക്കൂറോളം യാത്ര ചെയ്തു വെളുപ്പിന് നാലു മണിയായപ്പോൾ പാലക്കാട് മണ്ണാർകാടുള്ള ലക്ഷ്മിയുടെ തറവാട്ടിൽ എത്തി. അവിടെ ഇറങ്ങാതെ ഞങ്ങൾ നേരെ തന്നെ ആശുപത്രിയിലേക്കും പോയി. ഞങ്ങളെ കണ്ടതും അവിടെ ഉണ്ടായിരുന്ന എല്ലാരും അതിശയിച്ചു. ഞങ്ങള്‍ അപ്പോൾ തന്നെ വരും എന്ന് അവർ ആരും കരുതിയിരുന്നില്ല.
"ഓടി-പിടിച്ചു വരേണ്ടന്ന് പറഞ്ഞതല്ലേ ഞാൻ "
ഞങ്ങളുടെ കണ്ടത് ലക്ഷ്മിയുടെ ആങ്ങള ശ്രീധരൻ അടുത്ത് വന്നു അവളെ ആശ്വസിപ്പിച്ചു കൊണ്ട് പറഞ്ഞു.
"ബി.പി ചെറുതായി
💬 Comments
View all comments