0%

Chapter Title : സ്വപ്നങ്ങൾ, നിങ്ങൾ സ്വർഗ്ഗ കുമാരികൾ 8 [Binoy T]

Author : Binoy T Read All Parts 1.5K

ഒന്ന് കൂടി. അത്രേ ഉള്ളു. പിന്നെ 24 മണിക്കൂറ് ഒബ്സെർവഷൻ വെക്കാൻ വേണ്ടി വെറുതെ ICU അഡ്മിറ്റ് ചെയ്തു എന്നെ ഉള്ളു."

ശ്രീധരൻ ഞങ്ങളെ കൊണ്ട് ICU വാതിൽക്കൽ ചെന്ന് മെല്ലെ അകത്തേക്ക് നോക്കി ഒരു നഴ്‌സിനെ വിളിച്ചു.

"'അമ്മ ഉണർന്നിരിക്കുവാനെകിൽ ഇവരെ ഒന്ന് കാണികാവോ ?.അളിയൻ ഡോക്ടർ ആണ്.പിന്നെ മോളും കൊച്ചു മോളും ആണ് ഇതു " വാതിൽ തുറന്നു നോക്കിയാ നഴ്സിനോട് പറഞ്ഞു.

"അമ്മ ഇപ്പോൾ നല്ല ഉറക്കം അന്ന്. എണീക്കുമ്പോൾ ഞാൻ പറയാം വേണമെങ്കിൽ ചെന്ന് കണ്ടോളു. പക്ഷെ ഉണർത്തേണ്ട" നേഴ്സ് മറുപടി പറഞ്ഞു.

ഞങ്ങൾ മൂന്ന് പേരും അകത്തു കേറി ലക്ഷ്മിയുടെ അമ്മ ‘നന്ദിനിയെ’ നോക്കി.അതെ ലക്ഷ്മിയുടെ അമ്മയുടെ പേരാണ് ഞങ്ങള്‍ൾ മകൾക്കിട്ടത്. അമ്മയെ കണ്ടതും ലക്ഷ്മിയുടെ കണ്ണുകൾ ഈറൻ അണിഞ്ഞു.. ഞാൻ അവളെ യും കൂടി പുറത്തേക്കു ഇറങ്ങി.

" ഒന്നും ഇല്ലാ ഡീ. അളിയൻ ഒന്ന് പറഞ്ഞു മനസിലാക്കി കൊടുക്ക്. ഈ ഡോക്ടർ മറു വെറുതെ മനുഷ്യരെ പേടിപ്പിക്കാൻ ആയി ഓരോന്ന്‌ ചെയുന്നതാ ".

ശ്രീധരന്റെ വാക്കുകൾ കേട്ട പാടെ ലക്ഷ്മിയും നന്ദുട്ടിയും പെട്ടന്നു എന്റെ മുഖത്തേക്ക് നോക്കി. നന്ദുട്ടി ചിരി അടക്കാൻ സാധിച്ചില്ല.

"അത് ശെരിയാ അമ്മാവാ. എല്ലാ ഡോക്ടർ മാരും കണക്കാ"

"എടി മോളെ നീ തല്ലുണ്ടാക്കാൻ വന്നതാണോ?" ശ്രീധരന്റെ പറച്ചില്ല് കേട്ട് എല്ലാവരും അല്പം ഒന്ന് ചിരിച്ചു. ICU മുൻപിലുള്ള ആ സമ്മര്‍ദ്ദം അല്പം ഒന്ന് അയഞ്ഞു.

"നിങ്ങൾ തറവാട്ടിലേക്ക് പൊക്കോളൂ. ഞാൻ ഇവിടെ ഉണ്ടല്ലോ. രാവിലെ ആകുമ്പോള്‍ൾ റൂമി ലേക്ക് വന്നാൽ മതി.

💬 Comments

View all comments