0%

Chapter Title : സ്വപ്നങ്ങൾ, നിങ്ങൾ സ്വർഗ്ഗ കുമാരികൾ 8 [Binoy T]

Author : Binoy T Read All Parts 1.5K

കാണാം എന്നായി. ആരോടും പറയേണ്ട എന്നാണു നന്ദുട്ടിയുടെ വാദം. സമയം വെറുതെ പോകും അവരെ എല്ലാം കാണാൻ പോയി. നമുക്ക് വെറുതെ ബാംഗ്ലൂര്‍ർ സിറ്റി കറങ്ങി നടക്കാൻ ആ സമയം കൂടി. കോൺഫറൻസ് കഴിഞ്ഞു കിട്ടുന്നത് ആകപ്പാടെ കുറച്ചു സമയത്തെ ആയിരിക്കും അതു കൂടി ബന്ധുക്കളെയും കൂട്ടുകാരെ യും സന്ദർശിച്ചു കളയേണ്ട പപ്പാ എന്നായി നന്ദുട്ടി.

"അയ്യടാ അവൾ പറയുന്നേ കേട്ടിലെ. ബന്ധുക്കളെ സന്ദർശിച്ചു സമയം കളയേണ്ടെന്നു. നീ കൊള്ളാമല്ലോ പെണ്ണേ. ആരോടും കൂടാണ്ട് നടന്നോ. നിൻറെ കല്യാണത്തിന് ആരും തിരിഞ്ഞു നോക്കില്ല പറഞ്ഞേക്കാം"

ലക്ഷ്മി അല്പം കടുപ്പിച്ചു പറഞ്ഞു.

"നമുക്ക് നോക്കടോ" ലക്ഷ്മിയെ സമദനിപ്പിക്കാനായി എന്ന വണ്ണം ഞാൻ പറഞ്ഞു.എന്നിട്ടു നന്ദുട്ടി നോക്കി അത് ഞാൻ ഏറ്റു എന്ന ഭാവേനെ കണ്ണിറുക്കി.

"റൂമും ഫ്ലൈറ്റ് ടിക്കറ്റ് എക്കെ ഇപ്പോൾ തന്നെ എടുക്കണം. ഒടുവിൽ തിരക്ക് കൂട്ടിയാൽ കിട്ടില്ല". ലക്ഷിമി പറഞ്ഞു

" ഞാൻ ഓൺലൈൻ നോക്കാം പപ്പാ. ഇന്ന് തന്നെ ബുക്ക് ചെയ്യാം. ഓക്കേ."

നന്ദുട്ടി വേഗം ഭക്ഷണം കഴിച്ചു എഴുന്നേറ്റു കയ്യും കഴുകി മൊബൈലുമായി സോഫയിൽ പോയിരുന്നു റൂമും ടിക്കറ്റും നോക്കാൻ തുടങ്ങി.

"പപ്പാ, തലേന്ന് പോണം. ഓക്കേ. പിന്നെ ഒരു ടു ഡേയ്സ് കൂടെ."

"ടു ഡേയ്സ് ഒന്നും പറ്റിയില്ല. നെക്സ്റ്റ് ഡേ വരാം". ഞാൻ പറഞ്ഞു

"അതെ എനിക്കും അധികം ദിവസം ലീവ് എടുക്കാൻ പറ്റില്ല ഓക്കേ. അടുത്ത ദിവസം വരാം." ലക്ഷ്മിയും കൂടെ പിടിച്ചു.

"അയ്യോ അപ്പോൾ എപ്പോളാ കറക്കം." നന്ദുട്ടി ചോദിച്ചു.

"അതിനു കറങ്ങാൻ അല്ലല്ലോ പോകുന്നെ. നീ

💬 Comments

View all comments