Chapter Title : സ്വപ്നങ്ങൾ, നിങ്ങൾ സ്വർഗ്ഗ കുമാരികൾ 9 [Binoy T]
" നന്ദുട്ടി എന്തിയെ?" ഞാൻ ശ്രീലേഖയോട് ചോദിച്ചു.
"മൂവരും കൂടി ഇറങ്ങിയുട്ടുണ്ട്. തൊടിയിൽ എവിടേലും കാണും. വിളിക്കണോ ബാലേട്ടാ." ശ്രീലേഖ ചോദിച്ചു.
"വേണ്ട വേണ്ട . ഇന്നലെ മുഴുവനും മൂഡ് ഓഫ് ആയിരുന്നു അവൾക്കു". ഞാൻ പറഞ്ഞു.
"അതൊക്കെ ഇവിടത്തെ രണ്ടെണ്ണത്തിനെയും കണ്ടപ്പോൾ മാറി. പ്രാതൽ ഉടനെ എടുക്കാട്ടോ" എന്ന് പറഞ്ഞു ശ്രീലേഖ ഉള്ളിലേക്ക് പോയി.
"മഴയെക്കെ ഉണ്ടോ ഇവിടെ" ചായ ഒന്ന് രുചിച്ചിട്ടു മാധവന്നോടു ചോദിച്ചു ഞാൻ.
പ്രാതൽ എല്ലാവരും ഒരുമിച്ചിരുന്നാണ് കഴിച്ചത്. അഞ്ജലിയും ആതിരയും എന്നെ കണ്ടതും അമ്മാവാ എന്ന് പറഞ്ഞു കെട്ടിപിടിച്ചു. എന്നെയും അവർക്കു വലിയ കാര്യം ആയിരുന്നു.
പ്രാതൽ കഴിഞ്ഞു ഉടൻ തന്നെ ഞങ്ങൾ ആശുപതിയിലേക്കു തിരിച്ചു.
അമ്മാമയെ കണ്ടതും നന്ദുട്ടി ഓടിച്ചെന്ന് അരികിൽ ഇരുന്നു. അവളെ കണ്ടതും അമ്മമ്മ കെട്ടിപിടിച്ചു നെറുകയിൽ ചുംബിച്ചു.
"എല്ലാവരേയും ഈ അമ്മാമ ബുദ്ധി മുട്ടിച്ചല്ലേ" എന്നെ നോക്കി യാണ് അമ്മാമ പറഞ്ഞത്.
"അയ്യോ അങ്ങനെ ഒന്നും ഇല്ല" ഞാൻ മറുപടി പറഞ്ഞു.
"ഇപ്പോൾ എങ്ങെനെയുണ്ട്?" ഞാൻ ചോദിച്ചു.
"അതിനു എനിക്ക് കുഴപ്പം ഒന്നും ഉണ്ടായിരുന്നില്ലല്ലോ. ഇവൻ ഒപ്പിച്ച പണിയല്ല" ശ്രീധരനെ ചൂടികാണിച്ചു അമ്മാമ പറഞ്ഞു.
"ഞാൻ പോയി ഡിസ്ചാജ് കാര്യങ്ങൾ എക്കെ നോക്കട്ടെ" എന്ന് പറഞ്ഞു ശ്രീധരൻ പുറത്തേക്കു പോയി.
"പിന്നെ വിശേഷങ്ങള്‍ ഒക്കെ പറയി" നന്ദുട്ടിയെ ചേർത്ത് ഇരുത്തി അമ്മാമ ചോദിച്ചു. "പഠിത്തം എക്കെ എങ്ങെനെ പോകുന്നു മൊളൂന്റെ"
"വിശേഷം ഒന്ന് ഇല്ലാ അമ്മമ്മേ. പഠിത്തം ഒക്കെ നല്ലപോലെ പോകുന്നു"
"അമ്മാമ അറിഞ്ഞു മോൾടെ കോൺഫറൻസ് കാര്യം എക്കെ. അമ്മ പറഞ്ഞു."
എന്നെ
💬 Comments
View all comments