Chapter Title : സ്വപ്നങ്ങൾ, നിങ്ങൾ സ്വർഗ്ഗ കുമാരികൾ 9 [Binoy T]
നോക്കി അമ്മാമ തുടർന്നു.
"ഇന്ന് വൈകുന്നേരം തിരിച്ചാലും നാളെ ഉച്ചയാകുമ്പോൾ എത്തില്ല നിങ്ങൾ ബാംഗ്ലൂർക്കു. മറ്റന്നാൾ അല്ലെ നന്ദുട്ടി നിന്റെ കോൺഫറൻസ്"
"അതൊന്നും സാരമില്ല അമ്മമ്മേ. അമ്മാമ ഇങ്ങെനെ ഇരിക്കുമ്പോൾ ഞാൻ പോകുന്നില്ല." നന്ദുട്ടി പറഞ്ഞു.
"എനിക്ക് ഒരു കുഴപ്പവും ഇല്ലാ എന്റെ കുട്ടിയെ. നീ പോയില്ലെലാ അമ്മാമക്ക് വിഷമം ആകുന്നത്. എന്റെ മോൾ പോയിട്ട് നല്ലപോലെ കോൺഫറൻസ് ഏക്കെ കൂടിയിട്ടു എല്ലാവരേയും കണ്ടിട്ടു വാ. അമ്മമ്മ ഇവിടെത്തെ കാണും".
എന്നിട്ടു എന്നെ നോക്കി തുടർന്ന്.
" ഇവളെ കൊണ്ട് പോകുവല്ലേ. വേണമെങ്കിൽ ഞാൻ ഡ്രൈവറെ വിടാം."
"ഡ്രൈവർ ഒന്നും വേണ്ട. ഞാൻ ഓടിച്ചോളാം" ഞാൻ മറുപടി പറഞ്ഞു.
"എന്നാൽ നിങ്ങൾ രണ്ടാളും പോയി വാ. ഞാൻ ഇവിടെ അമ്മേടെ അടുത്ത് നിന്നോളാം" ലക്ഷ്മി പറഞ്ഞു.
"അതെ അവൾ ഇവിടെ നിൽക്കട്ടെ. നിങ്ങൾ പോയിട്ട് വരൂ. അഞ്ചാറ് ദിവസത്തെ കാര്യം അല്ലെ ഉള്ളു." അമ്മാമ പറഞ്ഞു.
അപ്പോഴേക്കും ശ്രീധരൻ മുറിയിലേക്ക് കേറി വന്നു.
"നമുക്ക് ഉടനെ തന്നെ ഇറങ്ങാം കേട്ടോ. എല്ലാം സെറ്റിൽ ചെയ്‌തു"
11 മണിയോടടുത്തു ഞങ്ങൾ എല്ലാവരും ശ്രീമംഗലം തറവാടിൽ എത്തി ചേർന്നു. നന്ദുട്ടി അമ്മമ്മയുടെ കൂടെ തന്നെ ഉണ്ടായിരുന്നു മുഴുവൻ സമയവും.
ഉച്ചയൂണ് കഴിഞ്ഞു ഞാൻ അല്പം നേരം ഒന്ന് മയങ്ങി. വൈകുന്നേരം ഒരു നാലു മയിയെക്കെ ആയപ്പോൾ ഞങ്ങള്‍ യാത്രക്കുള്ള ഒരുക്കങ്ങള്‍ എല്ലാം തുടങ്ങി. ഇവിടെ നിന്നും ഒരു 8 -9 മണിക്കൂർ ഡ്രൈവിംഗ് തന്നെ ഉണ്ട്. ബുക്ക് ചെയ്തിരുന്ന ഫ്ലൈറ്റ് ടിക്കറ്റ് നന്ദുട്ടി തന്നെ ക്യാൻസൽ ചെയ്‌തു.
"കുഴപ്പം ഇല്ലല്ലോ
💬 Comments
View all comments