Chapter Title : ടാക്സിവാല 7 ?? [Tom]
ആയിരുന്നു റോജിച്ചായന് സ്ഥല മാറ്റം കിട്ടി നാട്ടിൽ പോന്നത്..
റോജിച്ചായന് ചെറു വിഷമം ഉണ്ടെങ്കിലും പൊറത്തു കാണിച്ചില്ല.. അവരോടൊക്കെ യാത്ര പറഞ്ഞു നാട്ടിലേക്കു തിരിച്ചു...
റോജിച്ചായനെ കാളും വിഷമം ടെസ്സിക്ക് ആയിരുന്നു, അവൾക്കു എന്താണ് ഇപ്പോൾ നഷ്ടപെട്ടത് എന്ന് മനസിലാകാത്ത രീതി ആയിരുന്നു,, എന്തിനാണ് തനിക് ഇത്ര സങ്കടം... തന്റെ കാമുകൻ ആണോ അതോ ഭർത്താവ് ആണോ പോയത് ഇത്രയും സങ്കടപെടാൻ എന്നൊക്കെ അവൾ മനസ് കൊണ്ടു ചിന്തിച്ചു...
തന്റെ വീട്ടിലെ ഒരു വാടക കാരൻ അല്ലെ പോയത് എന്ന് അവൾ അവളുടെ മനസിനെ പറഞ്ഞു പഠിപ്പിച്ചു... അവൾ അറിയാതെ അവളിലും ചെറു പ്രേമത്തിന്റെ വിത്ത് മുളച്ചത് അവൾ പിനീട് മനസിലാക്കി...
തനിക് എന്തും പറയാൻ സ്വാതന്ത്ര്യം ഉള്ള താൻ എന്ത് പറഞ്ഞാലും കേട്ട് ഇരിക്കുന്ന ഒരാളോട് ഒരു കൗമാര പ്രായം കഴിഞ്ഞ യവ്വന പ്രായത്തിൽ കടന്ന പെൺകുട്ടിക്ക് തോന്നിയ പ്രണയം...
ഇങ്ങനെ ഒരാളെ തന്നെ അല്ലെ ഏതൊരു പെണ്ണും ജീവന്റെ പതിയായി ആഗ്രഹിക്കുന്നതും...
കണ്ണുള്ളപ്പോൾ കണ്ണിന്റെ വില മനസിലാകില്ല പറഞ്ഞ പോലെ.. റോജിച്ചായൻ കൂടെ ഉണ്ടായിരുന്നപ്പോൾ അയാളോട് തനിക് ഉണ്ടായിരുന്ന പ്രണയം സ്വയം മനസിലാക്കാനോ പറയാനോ പറ്റാത്തതിനെ കുറിച്ച് സ്വയം കുറ്റപ്പെടുത്തുമായിരുന്നു....
അങ്ങനെ ടെസ്സി ഡിഗ്രി അവസാന വർഷം കഴിഞ്ഞു പാസ് ആയി നിക്കുമ്പോൾ ആയിരുന്നു, അവൾക്കു വീട്ടുകാർ കല്യാണആലോചനകൾ നോക്കി തുടങ്ങിയത്...
പക്ഷെ പെണ്ണ് കാണാൻ ആര് വന്നാലും ഇഷ്ട്ടം ആയില്ല എന്ന് പറഞ്ഞു അവൾ ഒഴിഞ്ഞു മാറുക ആയിരുന്നു...
ഈ സമയം റോജിചായൻ തന്റെ അരിമണിയുടെ പേര് താൻ നിശ്ചയിക്കും എന്ന പോലെ
💬 Comments
View all comments