Chapter Title : ടാക്സിവാല ?? [Tom]
നീ പറഞ്ഞില്ലാലോ..""
അവളുടെ അമ്മ ഒരു മോഡേൺ സ്റ്റൈലിൽ സാരീ ഉടുത്ത പാണ്ഡയെ പോലത്തെ ഒരു ഐറ്റം....
""അമ്മക്ക് ഒരു സർപ്രൈസ് തരാം എന്ന് കരുതി ""
കുറച്ചു സമയം അവർ സംസാരിച്ചു. അപ്പഴ് ണ് നിരോഷാ അവനെ ശ്രദിച്ചത്.
""ഓ സോറി ഞാൻ നിന്നെ ശ്രദിച്ചില്ല .""
അതുവും പറഞ്ഞു അവൾ പെട്ടികൾ വയ്പ്പിക്കാൻ ആയി അവളുടെ മുറി അവനു കാണിക്കാൻ മുന്നിൽ നടന്നു...
കോണിപ്പടി കയറി ഒടുവിൽ അവൻ നിരോഷയുടെ മുറിയിൽ എത്തി.
പെട്ടി നിലത്തുവച്ച അവൻ നാടു നിവർത്തി.
""ഈശ്വര എന്റെ നടു.""
""നന്നായി വേദനിച്ചോ ?"" അവൾ ഒരു പരിഭവത്തിൽ ചോദിച്ചു
""ഏയ് നല്ല സുഗല്ലേ.."" അവൻ ഒന്ന് ആക്കി പറഞ്ഞു
നിരോഷയുടെ മുഖത് പുഞ്ചിരി വിടർന്നു. പക്ഷെ അവളതു കടിച്ചമർത്തി.
എന്നിട്ട് എന്റെ മുന്നിലേക്ക് 500 രൂപ നീട്ടി.
അവൻ അത് നിഷേധിച്ചു.
""എന്തെ പണം വാങ്ങാതെ ഞാൻ മോശമായി പെരുമാറിയത് കൊണ്ടാണോ ? ഞാൻ ഒരു തമാശ കാണിച്ചതല്ലേ."" അവൾ ഒരു മയത്തിൽ പറഞ്ഞു....
""അതുകൊണ്ടല്ല എനിക്ക് ചെയ്യുന്ന പണിക്ക് കൃത്യമായി ശമ്പളം നായർ സർ ഇന്നലെ തന്നു ""
""മ്മം. ""അവളുടെ മുല്ല മൊട്ടുപോലുള്ള പല്ലുകൾ. അവനെ നോക്കി പുഞ്ചിരിതൂകി....
"പക്ഷെ അച്ഛൻ എന്നെ കൊണ്ട് വരാൻ വണ്ടി ക്യാഷ് മാത്രം അല്ലെ തന്നു കാണുകയുള്ളു, ഇത് താഴെ നിന്നു പെട്ടി എടുത്തു ഇതുവരെ വന്നതിനു..."
"അത് ഞാൻ നായർ സർ നോട് പറഞ്ഞു ചോദിച്ചു വാങ്ങിച്ചോളാം, മാഡം ക്യാഷ് കൈയിൽ വച്ചോ" അവൻ ഒന്ന് പുച്ഛിച്ചു
💬 Comments
View all comments