Chapter Title : ടീച്ചർ ആന്റിയും ഇത്തയും 12 [MIchu]
വിഷമം ആകും.. ഒന്നാമത് ഈ ആലോചന വന്നത് തന്നെ അമ്മാവന്റെ അസാധ്യ പരിശ്രമം കൊണ്ടൊന്നുമാത്രമാണ്.അമ്മാവനെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. പെണ്മക്കൾ വളർന്നു കഴിഞ്ഞാൽ പിന്നെ അച്ഛൻഅമ്മമാർക്ക് ആധി ആണല്ലോ ഏതെങ്കിലുംകൊള്ളാവുന്ന ഒരുത്തന്റെ കൈയ്യിൽ പിടിച്ചേൽപ്പിക്കാൻ. എന്താടാ എങ്ങനുണ്ട്. ഹ്മ്മ് കൊള്ളാം ചേച്ചി.. നല്ല ചെറുക്കൻ. പക്‌ഷേ അവൾക്കെന്തോ ഒരു നീരസം പോലെ. അവൾ ഫോൺ പെട്ടെന്ന് തന്നെ എന്റെ കയ്യിൽ നിന്നും വാങ്ങി ഓഫ് ചെയ്തു. ഞാൻ കൂടുതൽ ഒന്നും ചോദിക്കാൻ നിന്നില്ല.അവളുടെ മുഖത്തു എന്തോ പെട്ടെന്ന് ഒരു വിഷാദം നിഴലിച്ച പോലെ. പെട്ടെന്ന് ആരോ കോണി കയറി വരുന്ന ശബ്ദം കേൾട്ടു . ഹൊ ഇവളാരുന്നോ. അക്കുവും ഉണ്ട് അവളുടെ കൈയ്യിൽ. അവൾക്ക് അത്ര അങ്ങോട്ട് പിടിച്ചിട്ടില്ല ഞാൻ താരചേച്ചിയുടെ മടിയിൽ കിടക്കുന്നതും.. ചേച്ചി എന്റെ മുടിയിൽ തഴുകുന്നതും ഒന്നും.ചേച്ചി ദേ മോനെ ഒന്ന് എടുത്തേ അവൾ താര ചേച്ചിയോട് പറഞ്ഞു. "വാടാ തക്കുടു കുട്ടാ... തരചേച്ചി അക്കുവിനെ കൊഞ്ചികൊണ്ടു എടുക്കാൻ കൈനീട്ടി.അവൻ ഞാൻ ചേച്ചിയുടെ മടിയിൽ കിടക്കുന്ന കണ്ടിട്ടാകണം ചാടി അവളുടെ കൈയിലേക്ക് വന്നു. കാരണം എന്നാലേ അവനു എന്റെ നെഞ്ചിൽ കയറി ഇരുന്നു ചാടാൻ പറ്റു.... പക്‌ഷേ അശ്വതി അവൾ മോനെ ചേച്ചിയുടെ കൈയ്യിൽ കൊടുത്തതിന്റെ ഉദ്ദേശം വേറെ ആരുന്നു... ദേ അച്ചു ചേട്ടാ എന്റെ മടിയിൽ തല വച്ചു കിടന്നോ... വാ അവൾ കട്ടിലിൽ ഇരുന്നു കൊണ്ടു എന്നെ വിളിച്ചു... ചേച്ചിക്ക് ഇത് കണ്ടിട്ടു ചിരിയും വരുന്നു... എന്നാൽ അവൾക്കു ചിരിക്കാനും വയ്യ.. ഞാൻ വളരെ ദയനീയമായി താര ചേച്ചിയെ നോക്കി....
💬 Comments
View all comments