0%

Chapter Title : ടീച്ചർ ആന്റിയും ഇത്തയും 19 [MIchu]

Author : Michu Read All Parts 1.4K

ഇതെന്താ പറ്റിയെ?? എനിക്കറിയില്ല ആന്റി വന്നപ്പോൾ മുതൽ ദേ ഇങ്ങിനെയാ ഇരിക്കുന്നെഇവൻ അശ്വതി ആന്റിയോട്‌ മറുപടി പറയുന്നത് കേട്ടു.എന്റെ മനസ്സിൽ അപ്പോഴും ഒരു നൂറായിരം ചോദ്യങ്ങൾ ഓടിക്കളിക്കുകയായിരുന്നു. അയാൾ ഇപ്പൊ എന്തിനാ വന്നേ?? കൂടെ ഉള്ള പെണ്ണ് ആരാ?? ഇനി ഇത്തയെ കൂട്ടികൊണ്ടു പോകാൻ വന്നതാണോ? അങ്ങിനെ വന്നതാണെങ്കിൽ ഇത്ത അയാളുടെ കൂടെ പോകുമോ? ഒന്ന് വിളിച്ചു നോക്കിയാലോ ഇത്തയെ.അശ്വതി അവിടുന്ന് ഒന്ന് മാറിയപ്പോൾ ഞാൻ ഫോൺ എടുത്തു. പക്ഷെ ധൈര്യം പോരാ കൈ വിറക്കുന്നു. ഇനി ഇത്തയുടെ മറുപടി അച്ചു എന്നോട് ക്ഷമിക്കണം ഏല്ലാം മറക്കണം പിന്നെ ഞാൻ പോകുന്നു എന്നൊക്കെ ആണെങ്കിലോ ?? എന്റെ നെഞ്ച് പട പട മിടിക്കാൻ തുടങ്ങി. അച്ചുചേട്ടാ ഞാനും കൂടെ വരട്ടെ... അശ്വതിയുടെ ചോദ്യം ഞാൻ തിരിച്ചു ഭൂമിയിലേക്ക്‌ വന്നു.... ഹാ.. എന്താ....?? ഞാനും കൂടെ വരട്ടെ എന്ന്.. കടയിൽ... മഹ്മ്മ് ഞാൻ ഒന്ന് മൂളുക മാത്രം ചെയ്തു. അപ്പോഴേക്കും ആന്റി ഒരുങ്ങി ഇറങ്ങി വന്നു ഡ്രസിങ് റൂമിൽ നിന്നും. നീ എങ്ങോട്ടാ പെണ്ണെ?? ഞാനും വരുന്നു മായകുട്ടി... ഈ പനിയും പിടിച്ചോ... പ്ലീസ്... പ്ലീസ്... എനിക്ക് പനിയൊന്നും ഇല്ല ദേ നോക്കിയേ മായകുട്ടി. വേണ്ട മോൾ വരണ്ട മഴ വരുന്നുണ്ട് നനഞ്ഞാൽ പനി കൂടുമെ... പിന്നെ ശ്യാമേച്ചിയുടെ വഴക്ക് ഞാൻ കേൾക്കണം. എന്നാ ആന്റി തിരിച്ചു വരുമ്പോ അക്കുവിനെ കൊണ്ടു വരുമോ? എനിക്ക് അവനെ കാണാൻ കൊതി ആകുന്നു. പ്ലീസ് മായകുട്ടി.... മഹ്മ്മ് ഷെമി തന്നു വിടുക ആണെങ്കിൽ ഞാൻ കൊണ്ടു വരാം. ഞാൻ വിളിച്ചു പറയാം

💬 Comments

View all comments