0%

Chapter Title : '' താളം തെറ്റിയ താരാട്ട് ''' [Mandhan Raja] [Smitha]

Author : സ്മിത Read All Parts 8291

സാറിങ്ങനെ പറഞ്ഞാൽ എങ്ങനാ . ഇത് തന്നെ ഒരുവിധത്തിലാ ഒപ്പിച്ചത് . ഇരുപതെന്ന് പറഞ്ഞതുകൊണ്ടല്ലേ ഇരുപത് വാങ്ങിയത് . "'

വീണ്ടും തുക കൂട്ടിപ്പറഞ്ഞത് കേട്ട തോമാച്ചൻ തളർന്ന് കസേരയിലേക്ക് വീണു .

"' ഇരുപത് എനിക്ക് ..ദേ മുകളിൽ കൊടുക്കാനാ മുപ്പത് . താനൊരു കാര്യം ചെയ്യ് . ഇന്ന് അമ്പത് താ . ബില്ലൊക്കെ മാറിക്കഴിഞ്ഞു എന്റെ ബാക്കി ഇരുപതിൽ വല്ല കുറവും ചെയ്യാം "'

"ഇതിപ്പോ എന്നും ഓരോന്ന് മാറ്റിപ്പറഞ്ഞാൽ എങ്ങനാ സാറെ "'

''എടോ ..വേണേൽ മതി . ഞാനിന്നലെ മുകളിലേക്ക് തന്റെ ഫയല് കൊണ്ട് ചെന്നതേ ആദ്യം പൈസക്കാ കൈ നീട്ടിയെ . "''

ജോൺ സാർ ഫയൽ തോമാച്ചന്റെ മുന്നിലേക്കിട്ടിട്ട് എണീറ്റു .എമിലി കരച്ചിലിന്റെ വക്കിൽ തോമാച്ചന്റെ അടുത്ത ചെയറിൽ ഇരിക്കയായിരുന്നു .

"''സാറെ .. ഇരുപത് കൊണ്ട് ഒന്ന് സാധിച്ചു താ . ബില്ല് മാറിക്കിട്ടിയാൽ നിങ്ങള് പറയുന്ന പൈസ ഞാൻ തരാം "'

''തന്നെയെനിക്ക് വിശ്വാസമാടോ ... പക്ഷെ എന്നെ പോലെയല്ലല്ലോ മുകളിൽ ഉള്ളവർ . അവർക്കിപ്പൊത്തന്നെ വേണം . എന്നാൽ താൻ ചെല്ല് "'

ജോൺ സാർ ചെയറിൽ നിന്നെഴുന്നേറ്റപ്പോൾ തോമാച്ചനും എമിലിയും ഗത്യന്തരമില്ലാതെ പുറത്തേക്കിറങ്ങി .

"' എന്തായി ..നടന്നോ കാര്യങ്ങൾ ?'''

പുറത്തെ കസേരയിലിരുന്ന കണാരൻ വാപൊളിച്ചു ചിരിച്ചോണ്ട് അടുത്തേക്ക് വന്നു .

'നായിന്റെ മോൻ വാക്ക് മാറി . കഴുവേറി "'''

തോമാച്ചൻ കിതച്ചുകൊണ്ട് കസേരയിലേക്കിരുന്നു . നഗരത്തിന്റെ ഒത്ത നടുക്കുള്ള ഒരു ഇരുനില വീടായിരുന്നു ജോൺ സാറിന്റെ . പോർച്ചിൽ ബെൻസ് ഉൾപ്പടെ മൂന്ന് കാറുകൾ .

":'' ഞാനൊന്ന് സംസാരിച്ചേച്ചും വരാം .നിങ്ങളിവിടെയിരിക്ക് ..ആഹാ .. എന്തിനും ഒരതിരുണ്ടല്ലോ "' കണാരൻ മുഷ്ടി ചുരുട്ടിക്കാണിച്ചിട്ട് അകത്തെക്ക് കയറി.

"' എമിലിയെ ..ഒന്നിങ്ങുവന്നെ "''

"'ഏഹ് ...എന്നതാ ..എന്നതാ കാര്യം ?'' കണാരൻ വാതിൽ തുറന്നു തല പുറത്തേക്കിട്ടു വിളിച്ചപ്പോൾ തോമാച്ചൻ അയാളുടെ നേരെ നോക്കി .

"' ഒന്നുമല്ല തോമാച്ചാ .. സ്ത്രീകൾ അല്ലെ .ഒന്ന് കരഞ്ഞു പിഴിഞ്ഞു

💬 Comments

View all comments