Chapter Title : താര ദേവി 014 [ഡോ.കിരാതൻ]
എത്തിച്ചു കൊടുത്താൽ മതി." അരവിന്ദ് സ്റ്റിയറിങ്ങിൽ തട്ടിക്കൊണ്ട് പറഞ്ഞു.
"അതിനെന്താ അരവിന്ദേ... തുക എത്രയായാലും പ്രശ്നമില്ല. എന്റെ ഈ ജയച്ചേച്ചിയെ ഒരു ആപത്തിലും പെടുത്താതെ രക്ഷിച്ചെടുക്കാൻ അമ്പതിനായിരമല്ല, വേണ്ടി വന്നാൽ അമ്പത് ലക്ഷം വരെ ഇറക്കാൻ ഞാൻ തയ്യാറാണ്!". അരവിന്ദ് പറഞ്ഞു തീരുന്നതിന് മുൻപ് തന്നെ താര ഇടപെട്ടു,
താരയുടെ ആ വാക്കുകൾ കേട്ടതും ജയയുടെ കണ്ണുകൾ അത്ഭുതം കൊണ്ടും നന്ദികൊണ്ടും നിറഞ്ഞു.
ഈ പ്രതിസന്ധി ഘട്ടത്തിൽ തനിക്കായി ഇത്രയും വലിയൊരു തുക ഇറക്കാൻ തയ്യാറായ താരയെ ജയ വല്ലാത്തൊരു വികാരത്തോടെ നോക്കുകയും അവൾ ഒട്ടും ആലോചിക്കാതെ താരയുടെ കൈകൾ എടുത്ത് തന്റെ കൈവെള്ളയിൽ ചേർത്തുപിടിച്ച് നന്ദിയോടെ അമർത്തി.
ജയയുടെ ഭാവമാറ്റം കണ്ട് അരവിന്ദ് പതുക്കെ ചിരിച്ചുകൊണ്ട് പറഞ്ഞു,
"താര മേഡം... ഇങ്ങനെയുള്ള വലിയ വർത്തമാനങ്ങളൊന്നും ദയവായി ആ പോലീസ് സ്റ്റേഷനിൽ ചെന്ന് പറഞ്ഞു കളയരുത്. കൊടുക്കേണ്ട തുക ഒരുവിധത്തിലാണ് ഞാൻ അവിടെ വിലപേശി ഈ അമ്പതിനായിരത്തിൽ ഒതുക്കി നിർത്തിയിരിക്കുന്നത്. അവർക്ക് പണത്തിന്റെ മണം കിട്ടിയാൽ പിന്നെ കളി മാറും."
"കേട്ടോ അമ്മേ... അവിടെ ചെന്ന് ആവശ്യമില്ലാതെ ഓരോന്ന് വിളിച്ച് പറഞ്ഞ് കാര്യങ്ങൾ വഷളാക്കരുത്. ഇപ്പോഴേ ഞാൻ മുന്നറിയിപ്പ് തരികയാണ്." രാജേഷ് തന്റെ അമ്മയെ നോക്കി ഗൗരവത്തിൽ പറഞ്ഞു.
—————————————-
സ്റ്റേഷനിൽ കാര്യങ്ങളെല്ലാം അരവിന്ദ് പ്ലാൻ ചെയ്തതുപോലെ തന്നെ കൃത്യമായി നടന്നു. ആ പോലീസ് ഓഫീസറുടെ വിശ്വസ്തനായ ഒരു ബന്ധുവിന്റെ അക്കൗണ്ടിലേക്ക് അഡ്വാൻസ് തുകയായ ഇരുപതിനായിരം രൂപ താര തന്റെ ഫോണിൽ നിന്നും ഉടനെ തന്നെ ട്രാൻസ്ഫർ ചെയ്തു കൊടുത്തു.
പണം കൈപ്പറ്റിയതോടെ ഓഫീസർ സുകുമാരനെയും സ്മിതയെയും
💬 Comments
View all comments