Chapter Title : താര ദേവി 014 [ഡോ.കിരാതൻ]
ചോദ്യം ചെയ്യൽ മുറിയിൽ നിന്നും താൽക്കാലികമായി ഇവരുടെ അടുത്തേക്ക് എത്തിച്ചു.
"നിങ്ങൾ രണ്ടുപേരും ഒരു കാരണവശാലും ഞങ്ങളുടെ പേര് പോലീസിനോട് പറയരുത്. കേസിന്റെ തീവ്രത എങ്ങനെയെങ്കിലും കുറച്ച്, എത്രയും പെട്ടെന്ന് നിങ്ങളെ ജാമ്യത്തിൽ ഇറക്കാൻ പറ്റിയ നല്ലൊരു ഒന്നാംതരം വക്കീലിനെ ഞാൻ ഏർപ്പാടാക്കാം." രാജേഷ് അവരെ ആശ്വസിപ്പിക്കുന്ന മട്ടിൽ പറഞ്ഞു.
താൻ ചതിച്ച മരുമകൻ ഈ അവസ്ഥയിലും തങ്ങളെ സഹായിക്കാൻ നിൽക്കുന്നത് കണ്ടപ്പോൾ ജയയുടെ മനസ്സിൽ അവനോട് വല്ലാത്ത സ്നേഹം ഉണർന്നു.
അതേ സമയം സ്മിതയുടെ മുഖത്ത് വല്ലാത്തൊരു കുറ്റബോധം പടർന്നു. ഇത്രയും സ്നേഹമുള്ള ഒരു പുരുഷനെ ആണല്ലോ താൻ ചതിച്ചത് എന്നത് ഓർത്ത് അവൾ തലതാഴ്ത്തി നിന്നു.
എന്നാൽ സുകുമാരൻ അപ്പോഴും തന്റെ തനിഗുണം കാണിച്ചു.
"എടീ... ആ നേരം നോക്കി നീ എവിടെ പോയി ഒളിച്ചെടീ തേവിടിശ്ശീ..." വല്ലാത്ത ദേഷ്യത്തോടെ അയാൾ ജയയ്ക്ക് നേരെ തട്ടിക്കയറി, പരസ്യമായി തെറിവിളിച്ചു.
അയാൾ ജയയെ ചീത്തവിളിച്ചതും രാജേഷിന് ഉള്ളിൽ നിന്നും ദേഷ്യം ഇരച്ചുകയറി.
"താൻ ഒന്ന് അടങ്ങ് സുകുമാരാാ! തങ്ങൾ രണ്ടുപേർക്കും വേണ്ടിയാണ് ഞങ്ങൾ ഇപ്പോൾ ഇത്രയും പൈസ ഇറക്കുന്നത്. ഇവരെക്കൂടി ഈ കേസിൽ പെടുത്തിയിരുന്നെങ്കിൽ ഇനിയും തുക കൂടുമായിരുന്നു, അറിയാമോ തനിക്ക്?" രാജേഷ് ദേഷ്യം കടിച്ചുപിടിച്ചു പറഞ്ഞു.
അതുവരെ അങ്കിൾ എന്നു മാത്രം വിളിച്ചിരുന്ന അയാളെ സുകുമാരാാ എന്ന് ദേഷ്യത്തിൽ വിളിച്ചപ്പോൾ സുകുമാരന്റെ മുഖത്ത് വല്ലാത്ത പരിഭ്രമം പടർന്നു.
കേസിൽ അകപ്പെട്ട് കിടക്കുമ്പോഴും പ്രതിയായ സുകുമാരന്റെ അഭ്യാസം കണ്ടു നിന്നിരുന്ന ആ പോലീസ് ഓഫീസർ ഒട്ടും സമയം കളയാതെ സുകുമാരന്റെ കഴുത്തിന് കുത്തിപ്പിടിച്ച് ചുമരിലേക്ക് ചേർത്തു
💬 Comments
View all comments