Chapter Title : താര കാർത്തിക് [The Gd]
: എടാ അതെ നിന്റെ ഏട്ടത്തിയെ കേറി കാണാം എന്ന് ഇന്നലെ പറഞ്ഞായിരുന്നു. ഇതൊക്കെ പെട്ടെന്നു ശെരിയായാൽ നമ്മുക്ക് പോയി കാണാം.
ഞാൻ : എന്നിട്ട് എന്താ എന്റെടുത്ത് നേരത്തെ പറയാതിരുന്നേ എന്നിക് കാണണം ഇപ്പോ.. എന്നിക് ഇപ്പോ കൊഴപ്പം ഒന്നും ഇല്ല പോയി കാണാം…പ്ലീസ് എന്നെ കൊണ്ടുപോ
അങ്കിൾ : മോനെ അത്…നിനക്ക് ബോധം പോയിട്ട് 2 ദിവസം ആയി. ഏട്ടത്തിയെ ഇതേ ഹോസ്പിറ്റലിൽ തന്നെ ആണ് അഡ്മിറ്റ് ചെയ്തേക്കുന്നെ. നിന്റെ ഹെൽത്ത് ഒക്കെ ഒന്ന് റെഡി ആയാൽ നിന്നെ കൊണ്ടുപോവാം.
ഞാൻ : ഞാൻ പറഞ്ഞില്ലേ എന്നിക് ഇപ്പോ ഒരു കൊഴപ്പവും ഇല്ലെന്നു പിന്നെ എന്താ.
ഞാൻ എന്റെ കയ്യിൽ കുത്തിവെച്ചേക്കുന്ന ഡ്രിപ് ഒക്കെ അഴിച്ചു മാറ്റാൻ നോക്കി. അപ്പോൾത്തേക്കും ആ നേഴ്സ് വന്നു അത് അഴിച്ചു തന്നു.
നേഴ്സ് : അവനു ഇപ്പോൾ കൊഴപ്പം ഒന്നും ഇല്ല. നേരത്തെ എഴുന്നേറ്റപ്പോ തന്നെ ഡ്രിപ് ഒക്കെ കഴിഞ്ഞതാണ്. പിന്നെ 1 ദിവസം കൂടി ഇവിടെ കിടക്കേണ്ടി വരും.
ഞാൻ : സിസ്റ്ററെ ഇനിയെങ്കിലും എന്നെ ഏട്ടത്തിയെ കാണാൻ കൊണ്ടുപോ പ്ലീസ്.
ഞാൻ ആ നേഴ്സ് ന്റെ കൈ പിടിച്ചു കരഞ്ഞു. അവർ എന്റെ തലയിൽ തലോടിയിട്ട് കൊണ്ടുപോവാം എന്ന് പറഞ്ഞു.
ഐ സി യു ൽ ചെന്നപ്പോൾ ആണ് ഏട്ടത്തി കോമ യിലാണ് കെടക്കുന്നത് എന്ന് മനസിലാക്കിയത്. അത് കൂടെ കണ്ടതോടെ ഞാൻ ആകെ തകർന്നു. എന്റെ അവസ്ഥ മനസിലായ പോലെ എന്നെ ഇങ്ങോട്ട് കൊണ്ടുവന്ന നേഴ്സ് എന്നെ ആശ്വസിപ്പിച്ചു. എല്ലാം ശെരിയാവും എന്നൊക്കെ
💬 Comments
View all comments