Chapter Title : താര കാർത്തിക് [The Gd]
ഇരുനില കണ്ടാൽ ഒരു പഴമ ഒക്കെ തോന്നിക്കുന്ന തരത്തിൽ ഉള്ള വീട്ടിലേക്ക് ആണ് എന്നെ അവൻ കൂട്ടികൊണ്ട് വന്നത്. വണ്ടിയുടെ ശബ്ദം കേട്ടപ്പോഴേ ഉള്ളിൽ നിന്നും ഒരു പെൺകുട്ടി ഓടി വന്നു. എന്നെ കണ്ടതുകൊണ്ടാണെന്ന് തോന്നുന്നു വാതിലിന്റെ ബാക്കിൽ ഒളിച്ചു.
റോഷൻ : അപ്പൊ ഇതാണ് എന്റെ കൊട്ടാരം. എങ്ങനെ ഉണ്ട്?
ഞാൻ : അടിപൊളി ആയിട്ടുണ്ട്. ഒരു പഴയ തറവാട് ഫീൽ ഉണ്ട്.
റോഷൻ : അതൊക്കെ പറയാൻ വരട്ടെ അത്യം ഉള്ളിലേക്ക് കേറിവാ.
ഉള്ളിലേക്ക് കേറിയതും ഞാൻ നേരത്തെ പറഞ്ഞതൊക്കെ തിരിച്ചെടുക്കേണ്ട അവസ്ഥ ആണ്. പുറമെ നിന്നും നോക്കുമ്പോ പഴയ തറവാട് പോലെ ആണെങ്കിലും ഉള്ളിൽ ഫുള്ളി ഒരു മോഡേൺ വീട് പോലെ ആണ്.
ഞാൻ : എടാ ഇത് കൊള്ളാലോ കിടിലം സെറ്റപ്പ്. ഇങ്ങനെ ഒക്കെ ചെയ്യാൻ പറ്റും അല്ലെ?
റോഷൻ : ഒക്കെ നോമിന്റെ പിതാവിന്റെ ബുദ്ധിയിൽ ഉദിച്ചതാണ്
ഞാൻ : വിഷയം ആയിട്ടുണ്ട്.
റോഷൻ : അമ്മ…..അമ്മ… (എന്നും പറഞ്ഞു കാറാൻ തൊടങ്ങി)
ഞാൻ : എടാ പതിയെ വിളി പേടിച്ചു പോവും.
റോഷൻ : ഇതൊക്കെ സ്ഥിരം ആണ് പേടിക്കാൻ ഒന്നും പോണില്ല. അല്ല ഇവിടെ വേറൊരു സാധനം കൂടെ ഉണ്ടായിരുന്നു സാധാരണ വണ്ടിയുടെ ശബ്ദം കേട്ടാൽ പൊറത്തോട്ട് വരണ്ടതാണല്ലോ. ഇതിപ്പോ എവിടെ പോയി.
അവൻ പറഞ്ഞത് ആ പെൺകുട്ടിയെ പറ്റി ആണെന്ന് കണ്ടതും നേരത്തെ ഞാൻ വന്നപ്പോ കണ്ടത് ഞാൻ പറഞ്ഞു. അവൻ ചിരിക്കാൻ തൊടങ്ങി.
റോഷൻ : ആ നാണിച്ചു പോയതാണ് എന്റെ അനിയത്തി പാർവതി എന്ന പാറു. ആൾ ഇപ്പോൾ +1 ലാണ്.
അപ്പോൾത്തേക്കും അവന്റെ അമ്മ അങ്ങോട്ട് വന്നു. എന്തോ അവരെ കണ്ടപ്പോ എന്നിക് എന്റെ അമ്മേനെ ആണ് ഓർമ വന്നേ അറിയാതെ എന്റെ കണ്ണ് നിറഞ്ഞു.
റോഷൻ : എന്ത് പറ്റിയട കണ്ണ് നിറഞ്ഞിരിക്കുന്നു.
ഞാൻ : ഏഹ് അത് പൊടി പോയതാ (എന്നും പറഞ്ഞു കണ്ണ് തൊടച്ചു)
അമ്മ : അല്ല ഇതാരാ പുതിയ കൂട്ടുകാരനാണോ?
റോഷൻ : ആ അതെ
💬 Comments
View all comments